ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
*പ്രതിരോധം    

പ്രതിരോധം


ചൈനയിൽ നിന്നൊരു വീരൻ
കൊറോ‍ണ എന്നൊരു വീരൻ
ലോകം മുഴുവൻ പടർന്നു പിടിച്ചു
ജീവൻ മുഴുവൻ കാർന്നു തിന്നു
ഭീതിയിലാണ്ടു മാനവരെല്ലാം
വന്നു വീരൻ കേരളനാട്ടിൽ
കേരളമക്കൾ ഒറ്റക്കെട്ടായി
തട‍ഞ്ഞു നിർത്തി മഹാവ്യാധിയെ
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൊറോ‍ണ വീരനെ അകറ്റി നിർത്തൂ
 

ഗൗരി പാർവ്വതി
4 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത

* മഹാമാരി   
മഹാമാരി


കൈകൾ കഴുകേണം ഇടയ്ക്കിടയ്ക്ക്
മുഖംമൂടി ധരിച്ചു നടന്നീടേണം
അകലം പാലിച്ചു നിന്നേടണം
വാനം കാണാതെ വീട്ടിലിരുന്നാൽ
അഭിമാനിക്കാം നമുക്കെന്നെന്നും
വൃത്തിയും വെടിപ്പും കൈമുതലാക്കി
തുരത്താം നമുക്കീ മഹാമാരിയെ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
 

ഗൗരിനന്ദ
2 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


*ശുചിത്വം   

ശുചിത്വം


കൂട്ടുകാരെ .... കൂട്ടുകാരെ....
പാലിച്ചീടുക വ്യക്തിശുചീത്വം
ശുചിത്വമില്ലായ്മ വന്നീടുമ്പോൾ
രോഗമെന്ന കൂട്ടുകാരൻ എത്തിടുമല്ലോ
രോഗമെന്ന കൂട്ടുകാരൻ വന്നീടുമ്പോൾ
ആരോഗ്യം നഷ്ടമാകും ജീവിതം കഷ്ടമാകും

 

സമന്യ പി.എസ്
3 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത