ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യമായികോവിഡ് 19 എന്ന രോഗം റിപ്പോർട്ട് ചെയ്തു. ചൈനയിൽ മാത്രം നാലായിരത്തിലധികം ആൾക്കാർ രോഗം കാരണം മരിച്ചു. എന്നാൽ ചൈനക്കാർ സ്വീകരിച്ച പ്രതിരോധ നടപടികൾ അവിടത്തെ മരണ നിരക്ക് കുറച്ചു. ഇവിടെനിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയ ആൾക്കാർ ഈ രോഗം എല്ലാ രാജ്യങ്ങളിലും എത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഏറെക്കുറെ രണ്ടുലക്ഷത്തിലധികം ആൾക്കാർ രോഗം കാരണം വിവിധ രാജ്യങ്ങളിലായി മരിച്ചു. ഇപ്പോഴും രോഗത്തിന്റെ തീവ്രത കൂടിക്കൂടിവരികയാണ്. മരിച്ചവരിൽ 37 ശതമാനം സ്ത്രീകളും 63 ശതമാനം പുരുഷന്മാരുമാണ്. ലക്ഷക്കണക്കിന് അധികം പേർ ഇപ്പോൾ രോഗാവസ്ഥയിലാണ്. ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികൾ മരണനിരക്കും രോഗാവസ്ഥയും കുറച്ചു. ഇപ്പോഴും നമ്മളോരോരുത്തരും ലോക്ക് ഡൗണിൽ തുടരുകയാണ്. ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിച്ചാൽ നമുക്ക് ഈ കോവിട് 19 മഹാമാരി എന്ന ദുരന്തത്തെ അതിജീവിക്കാൻ ആകും. നന്ദി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം