ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/ഞാനാണ് ശുചിത്വം
ഞാനാണ് ശുചിത്വം
ഞാനാണ് ശുചിത്വം. Hygiene, Sanitation എന്നീ പേരുകളിലും അറിയപ്പെടുന്നത് ഞാൻ തന്നെ. എങ്കിലും അവസരോചി ത മാ യി ഈ പദപ്രയോഗങ്ങൾ ശുചിത്വത്തിനു വേണ്ടി ഉപയോഗിക്കാറു ണ്ടുതാനും. ശുചിത്വം = വൃത്തി,വെടിപ്പ്, ശുദ്ധി മാലിന്യ നിർമാർജ്ജനം = പരിസര ശുചിത്വം = രോഗനിർമ്മാർജ്ജനം ഇങ്ങനെയാണെങ്കിലും വ്യക്തിശുചിത്വമാണ് മുഖ്യ ഘടകം. വ്യക്തി ശുചിത്വം അടിസ്ഥാനമാക്കിയാണ് ബാക്കിയുള്ള വനിലനിൽക്കുന്നത്. വ്യക്തി ശുചിത്യം ശരിയായ രീതിയിൽ ഒരു വ്യക്തി പ്രാവർത്തികമാക്കുകയാണെങ്കിൽ പരിസ്ഥിതി ശുചിത്വം, സാമൂഹിക ശുചിത്വം, രോഗ ശുചിത്വവും പൂർണ്ണമായെന്ന് ഊട്ടി ഉറപ്പിക്കാവുന്ന വസ്തുതയാണ്. വ്യക്തി ശുചിത്വത്തിൽ പ്രധാനമായും കുട്ടികളായ നാം ശീലിക്കേണ്ടത് കൃത്യസമയത്ത് രാത്രി ഉറങ്ങുകയും രാവിലെ കൃത്യ സമയത്ത് ഉണരുകയും പല്ലുതേച്ച് കുളിച്ച് തുണികൾ കഴുകി, ശരീരം സോപ്പു കൊണ്ട് കഴുകുന്നതും ഇതിലുൾപ്പെടും ഭക്ഷണത്തിനു മുൻപ് കൈകഴുകേണ്ട ശീലം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൈ വിരലുകളുടേയും കാൽവിരലുകളിലെയും നഖം വെട്ടി വൃത്തിയാക്കുക വഴി അണുബാധ ശരീരത്തിനുള്ളിൽ കടക്കാതെ തടയുകയാണ് നാം ചെയ്യുക. പനി ചുമതുമ്മൽ തുടങ്ങിയവ വൈറസ് ബാധയുള്ളപ്പോൾ തൂവാല കൊണ്ട് മറയ്ക്കുന്നതും വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. വ്യക്തി ശുചിത്വത്തിന്റെ മറ്റൊരു നേട്ടമായി കരുതാവുന്നത് മാലിന്യ നിർമ്മാർജ്ജനം. ഇതിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കുറയുകയും മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ ഉൻമൂലനം ചെയ്യുന്ന രീതി വാർത്തെടുക്കുകയുമാണ്.ഇത് പരിസര മലിനീകരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശുചിത്വം എന്നത് ഓരോ വ്യക്തിയുടെയും മനസ്സിൽ നിന്ന് തുടങ്ങണം. അതിന് അത്യുത്തമ പാo ശാല എന്നു പറയുന്നത് വിദ്യാലയങ്ങളും സ്വഭവനങ്ങളും ചെറുകൂട്ടായ്മകളുമാണ്. അതിനാൽ പൂർവ്വികരുടെ പാത പിൻതുടർന്ന് കൊണ്ട് അകതാരിലെ "അഹം " തുടച്ചു നീക്കി അകലം പാലിക്കേണ്ടടുത്ത് അകലവും പ്രതിരോധിക്കേണ്ടടുത്ത് പ്രതിരോധവും ഒരുമിച്ച് കൂടേണ്ടിടത്ത് ഒരുമിച്ച് ചേർന്നും ശുചിത്വത്തെ മുറുകെ പിടിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം