മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന സർവ്വവ്യാപി

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന സർവ്വവ്യാപി      

കൊറോണ എന്ന സർവ്വവ്യാപി

സമാധാനമായും സന്തോഷമായും ജീവിച്ചിരുന്ന കാലം. അങ്ങനെയിരിക്കെ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു രോഗം ഉണ്ടായി. ആ രോഗത്തിന്റെ പേര് കൊറോണ. ഇതു ആരും ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീട് അതു ചൈന മുഴുവനായി പടർന്നു പന്തലിച്ചു. വൈകാതെ മറ്റു രാജ്യങ്ങളിലേക്ക് ഇതു വ്യാപിച്ചു. അധികം താമസിയാതെ തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ ഇതു വന്നെത്തി. അതിനു കാരണം ഇറ്റലിയിൽ നിന്നും റാന്നിയിൽ വന്ന ഒരു കുടുംബം ആണ്. ക്രമേണ ഈ രോഗം അവരുമായി സമ്പർക്കം പുലർത്തിയവർക്കും പിടിപെട്ടു. തക്കസമയത് തന്നെ കണ്ടു പിടിക്കാൻ പറ്റിയത് കൊണ്ട് ഈ കൊറോണ കേരളത്തിൽ മുഴുവൻ വ്യാപിക്കുന്നത് തടയാൻ സാധിച്ചു. എന്നാലും വിദേശത്തു നിന്ന് വന്ന പലരിലും ഈ രോഗം കാണപ്പെട്ടു. അതിനു ശേഷം കേരളം ആകമാനം ലോക്ക് ഡൌൺ പ്രഖാപിച്ചു. അങ്ങനെ ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നും കേരളം മുക്തി പ്രാപിച്ചു വരുന്നു. ഇതിനു കാരണം നമ്മുടെ ആരോഗ്യമന്ത്രീ, ഡോക്ടർമാർ, നഴ്സസ്, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, പോലീസ്‌കാർ ഇവരെല്ലാവരും ആണ്. എത്രയും പെട്ടന്ന് നമ്മുടെ കേരളം, നമ്മുടെ രാജ്യം, ഈ ലോകം മുഴുവൻ മുക്തി നേടാൻ ദൈവം ഇടയാക്കട്ടെ.




കരോൾ മെറിൻ വർഗ്ഗീസ്സ്,
9 എ എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം