മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം     

            അതിജീവനം
                -----------
 ലോകമെങ്ങും നിറഞ്ഞിട്ടും വ്യാധി യാം കൊറോണയെ
 കേൾക്കണം നീ ജനത്തിന്റെ സങ്കടം
നാടിന് വീഥികൾ എല്ലാം വിജനമായി
വീടിന് ചുവരുക്കുള്ളിലായി ജീവിതം
എങ്കിലും അറിഞ്ഞു ലോകത്തിന് വേദന
കാറ്റിന് ചലനത്തെ പോലും ഭയക്കുന്നു
ജീവിത ലഹരികൾ
മറന്നു നാം
 ഇലകൾ പൊഴിഞ്ഞിടും കാലം പോലെ
 ജീവനും പൊലിഞ്ഞിടുന്നു ഭൂമിയിൽ
 ഉത്സവത്തിന് നിറങ്ങളും താളവും
 ആഘോഷത്തിൻ പെരുമയും മറന്നു
 എങ്കിലും ജയിക്കും നാം കൊറോണയെ
 ഭൂമിതൻ നിറത്തെ വീണ്ടെടുത്തും
 വസുദൈവ കുടുംബകമായി മാറി
 പുതിയ പുലരിയെ വരവേൽക്കാനായി
 പ്രതീക്ഷയോടെ ഈ കാലവും കടന്നു പോം
 എന്ന പ്രതീക്ഷയോടെ എന്ന പ്രതീക്ഷയോടെ പ്രത്യാശയുടെ മന്ത്രം എങ്ങും മുഴങ്ങുന്നു.........

                     
  

 

കാർത്തിക്. ആർ
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത