എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം. 3 <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം. 3

ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വായു, വെള്ളം, ഭൂമി, ജന്തുക്കൾ, സസ്യങ്ങൾ, മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും. പരിസ്ഥിതിയാണ് ജീവൻ നിലനിർത്തുന്നത്. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹം ആക്കി മാറ്റിയത്. പരിസ്ഥിതി ഇല്ലെങ്കിൽ ജീവനില്ല ജീവികൾക്ക് പരിസ്ഥിതിയെ മാറ്റിമറിക്കാനും കഴിയും. പരിസ്ഥിതി സംരക്ഷണം അങ്ങേയറ്റത്തെ പ്രാധാന്യം അർഹിക്കുന്നു. <
എന്തുവിലകൊടുത്തും പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാവൂ. പരിസ്ഥിതിയുടെ പ്രഭാഷണമാണ് ഇന്ന് മനുഷ്യ രാജി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മനുഷ്യൻ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കാതെ പ്രകൃതിയുമായി ഇണങ്ങി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ യാണ് ഭൂമിയിൽ ജീവനേ നിലനിർത്തുന്നത്. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ടതുണ്ട് വളരെ ദുർബലമായ അതിനാൽ നമ്മുടെ ആവാസവ്യവസ്ഥകളിൽ മേൽ നമ്മൾ യാതൊരു തരത്തിലുള്ള സമ്മർദ്ദവും പാടില്ല. മനുഷ്യൻ പ്രകൃതിനിയമങ്ങൾ കൊത്ത് പ്രകൃതിയുമായി സമരസപ്പെട്ടു ജീവിച്ചാൽ മാത്രമേ ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പും വളർച്ചയും സാധ്യമാവുകയുള്ളൂ.

അലൻ രാജ് കെ.
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം