ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എന്റെ പ‌ുത‌ുശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ കാലത്തെ എന്റെ പ‌ുത‌ുശീലങ്ങൾ

ആഴ്‌ചയിൽ ആറ് ദിവസവ‌ും സ്‌കൂള‌ും ട്യ‌ൂഷന‌ുമൊക്കെയായി നടന്നതായിര‌ുന്ന‌ു ഞാൻ. അത‌ുകൊണ്ട് തന്നെ വീട്ടിൽ നിൽക്കാൻ താത്പര്യവ‌ുമില്ല. സ്‌ക‌ൂളില‌ും ട്യ‌ൂഷന‌ുമൊക്കെ പോക‌ുമ്പോൾ , ക‌ൂട്ട‌ുകാര‌ുമൊത്ത് നടക്ക‌ുമ്പോൾ സമയം വളരെ പെട്ടെന്ന് പോകാറ‌ുണ്ടായിര‍‌ുന്ന‌ു. അങ്ങനെയിരിക്കെയാണ് പൊട‌ുന്നനെ കൊറോണ വര‌ുന്നത്. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതില‌ൂടെ വീട്ടില‌ുമായി. ആദ്യമൊക്കെ ഒര‌ു ദിവസം കഴിച്ച‌ുക‌ൂട്ടാൻ വളരെ പ്രയാസമായിര‌ുന്ന‌ു. പിന്നെ ചിന്തിച്ച‌ു ത‌ുടങ്ങി എന്തെങ്കില‌ും ചെറിയ ചെറിയ പണികളൊക്കെ ചെയ്യാമെന്ന് . അങ്ങനെ ആദ്യം ചെറിയ രീതിയിൽ ക‌ൃഷി ത‌ുടങ്ങാമെന്ന്. ആദ്യം ക‌ൃഷി ചെയ്‌തത് ചീരയാണ്. ഞാന‍‌ും അമ്മയ‌ും അച്ഛന‌ും ക‌ൂടി ഒര‌ുമിച്ചാണ് വളവ‌ും വെള്ളവ‌ുമൊക്കെ നല്‌കിയിര‌ുന്നത്. പിന്നെ മറ്റ‌ു വിത്ത‌ുകള‌ും നട്ട‌ു. ഇപ്പോൾ വഴ‌ുതന , കത്തിരി , പയർ , വെണ്ടയ്‌ക്ക , മ‌ുളക് അങ്ങനെ ചെറിയ ചെറിയ ആവശ്യത്തിനായ‌ുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിക്ക‌ുന്ന‌ുണ്ട്. ക‌ൃഷിക്ക് പ‌ുറമേ പ‌ുസ്‌തകം വായന, പിന്നെ ചെറിയ രീതിയിൽ പാചകം, ക്രാഫ്‌റ്റ് ചെയ്യൽ ത‌ുടങ്ങി പല കാര്യങ്ങള‌ും ചെയ്യാൻ ത‌ുടങ്ങി. ലോക്ക്ഡൗൺ ആയതോടെ വീട‌ും പരിസരവ‌ും വ‌ൃത്തിയായി. ഒര‌ുപാട് പ‌ൂച്ചെടികള‌ും നട്ട് പിടിപ്പിച്ച‌ു. ഇപ്പോൾ ഇതൊക്കെ ചെയ്‌ത് സമയം ചെലവഴിക്ക‌ുന്ന‌ു. ഇപ്പോൾ ഞാൻ സന്തോഷത്തിലാണ്. വീട്ടിൽ നിൽക്ക‌ുന്ന‌ു എന്നതോർത്ത് സങ്കടമില്ല. എത്രയ‌ും പെട്ടെന്ന് ഈ കൊറോണയൊക്കെ മാറി സ്‌ക‌ൂളിലേക്ക് പോകാൻ പറ്റണേ എന്ന പ്രാർത്ഥനയിലാണ് ഞാൻ.

നന്ദന ആനന്ദ്
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം