ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ രോഗപ്രതിരോധവും ശുചിത്വവും ഒരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധവും ശുചിത്വവും ഒരു ഓർമ്മപ്പെടുത്തൽ
 ഇന്നത്തെ മനുഷ്യർ മറക്കുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം.  അവർക്കു ശുചിത്വം പാലിക്കാൻ നേരമില്ലത്രേ, കാരണം സോഷ്യൽ മീഡിയയിൽ സമയം പാഴാക്കുന്നവർ,  അവർ വീടുകളും അതുപോലെ പരിസരവും ശുചീകരിക്കുന്നത് അവരുടെ സ്റ്റാറ്റസിന് യോജിക്കില്ല.  പണ്ടത്തെ മനുഷ്യർ ഭക്ഷണം കഴിച്ചിരുന്നില്ലെങ്കിലും ശുചിത്വം പാലിക്കുമായിരുന്നവരായിരുന്നു.  അവർക്കു  അറിയാമായിരുന്നു ശുചിത്വം പാലിച്ചാൽ രോഗം മാറിക്കിട്ടും അതുപോലെ മനസമാധാനം കിട്ടുമെന്ന്.  ഇപ്പോഴത്തെ മനുഷ്യർക്കു ഇതൊന്നും അറിയില്ല. 
      പണ്ടത്തെ മനുഷ്യർ ശുചിത്വം പാലിക്കുന്നതോടൊപ്പം നല്ല നല്ല വിളകൾ വിളയിച്ചിരുന്നു. അതായിരുന്നു അവരുടെ അന്നം.  എന്നാൽ നേരെ മറിച്ചു ഇപ്പോഴത്തെ ആൾക്കാർ രാവിലെ, ഉച്ച, രാത്രി  ഉള്ള ഭക്ഷണം ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നുമാണ് കഴിക്കുന്നത്. ഹോട്ടലിൽ പോയി ഇരുന്നാൽ മുന്നിൽ വെക്കുന്ന പച്ചക്കറി വിഭവങ്ങൾ രാസമയങ്ങൾ ചേർത്ത് കൊടുത്താൽ ഫോർക് ഉപയോഗിച്ച് കഴിക്കും. അവരുടെ വിചാരം ഇതാണ് നല്ല ആഹാരം എന്ന്.  കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ  അല്ലെ ഇതിന്റെ നേതാക്കൾ വരുന്നത് ക്യാൻസർ, അൾസർ എന്നീ രോഗങ്ങൾ...  അതോടെ മനുഷ്യരുടെ കാര്യം തീർന്നു. 
       പുതിയ തലമുറകൾ ഭൂമിയിൽ നിന്ന് ഇല്ലാതാവുമ്പോൾ പഴയ തലമുറകൾ 100-150 വയസ്സുവരെ ജീവിക്കുന്നു.  പുതു തലമുറകൾ 20-25 കൂടിയാൽ 30-40 വരെ.  ഇപ്പോൾ 2020 ൽ പുതിയ ഒരു രോഗമാണ് കൊറോണ.  അതും ആഹാരത്തിൽ നിന്നും വന്നത് എന്നാണ് എന്റെ ഒരു ഊഹം.  ഈ മനുഷ്യർ എന്താ ഇങ്ങനെ... 
     അവസാനം ഇതു വായിക്കുന്നവരോടുള്ള എന്റെ യാചന നമ്മുക്കു എല്ലാവർക്കുമുള്ള ആഗ്രഹമാണ് കൊതി തീരുംവരെ ജീവിക്കുക എന്നുള്ളത്, അത് ആഗ്രഹിച്ചാൽ മാത്രം പോരാ നടപ്പിലാക്കുകയും വേണം. ആരോഗ്യത്തോടെ ജീവിക്കാൻ ശരീരത്തിന് കൊള്ളാവുന്ന ആഹാരം കഴിക്കുക. രോഗപ്രതിരോധം വർധിപ്പിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധവെള്ളത്തിൽ കഴുകി കഴിക്കണം.  വൈറ്റമിൻസ്, പ്രോട്ടീനുകൾ, മിനറൽസ് എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ തെരഞ്ഞെടുക്കണം. അതുപോലെ തന്നെയാണ് ശുചിത്വം.  കൃത്യമായി ശുചിത്വം പാലിക്കുകയും വേണം.  രോഗപ്രതിരോധത്തിന് വേണ്ടി മുൻകരുതലുകൾ നടപ്പിലാക്കുകയും വേണം... 
     ജീവിക്കാം ആരോഗ്യത്തോടെയും കൊതി തീരും വരെയും
നഫിസത്തൂൽ ജിസാന
8A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം