കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഭൂമിയിലെ എല്ലാതരം പക്ഷിമൃഗാദികളെക്കാൾ സമർത്ഥർ മനുഷ്യരാണെന്ന അഹംഭാവത്തോടെ പ്രകൃതിയെ നമ്മളാൽക്കഴിയുംവിധം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ വെറുമൊരു സൂക്ഷ്മജീവിയുടെ മുൻപിൽ നമുക്കേവർക്കും മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കോവിഡ്- 19 എന്ന പകർച്ചവ്യാധിയെ ഭീതിയോടെയാണ് നാമേവരും നോക്കികാണുന്നത്. മനുഷ്യനിയന്ത്രണത്തിലുള്ള ഭൂമി എന്നത് വെറുമൊരു സങ്കൽപം മാത്രമാണെന്ന സത്യം നാം ഇന്ന് മനസ്സിലാക്കുന്നു . മനുഷ്യർ വികസനം എന്ന ലക്ഷ്യത്തോടെ പ്രകൃതിയെയും മറ്റ് ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഒട്ടേറെ പക്ഷികളും മൃഗങ്ങളും കൊന്നൊടുക്കപ്പെട്ടു. അതേ സമയം കോവിഡ്- 19 എന്ന ഈ മഹാവിപത്തിൽ പെട്ട് ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചുകഴിഞ്ഞു. പ്രകൃതിയിൽ എല്ലാ ജീവജാലങ്ങളുടെയും എണ്ണം സന്തുലിതമായിരിക്കണം എന്ന പ്രകൃതിനിയമത്തെ നമുക്ക് ഇവിടെ കാണാം . ഇത് യഥാർത്തത്തിൽ പ്രകൃതിയുടെ ഒരുതരം വികൃതിതന്നെയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് നമ്മുടെ നിലനില്പ് തന്നെ. ശ്രീഅംബികാസുതൻ മാങ്ങാടിന്റെ ‘രണ്ടു മൽസ്യങ്ങൾ’ എന്ന കഥയിൽ ബുദ്ധസ്പർശനമേറ്റ് ചിരഞ്ജീവിയായിത്തീര്ന്ന തവളയുടെ “ മനുഷ്യർ മാത്രം ബാക്കിനിൽക്കുന്ന ഭൂമിയെയാണോ വികസനം എന്നു പറയുന്നത്?” എന്ന ചോദ്യം ഇക്കാലത്ത് ഏറെ പ്രസക്തമാണ് . ഇന്ന് നാം മനുഷ്യരെല്ലാവരും വീട്ടുതടങ്കളിൽ കഴിയുന്ന ഈ അവസരത്തിൽ , പ്രകൃതിയൊട്ടാകെ ശാന്തമായിരിക്കുകയാണ്. പ്രകൃതി തന്റെ നഷ്ടമായ സൌന്ദര്യം വീണ്ടെടുക്കുകയാണ്. മലിനമായി കിടന്ന ജലാശയങ്ങളിലെ ജലം ശുദ്ധമായി തുടങ്ങി , മലിനവയുവൽ ഇരുണ്ട് കിടന്ന ആകാശം തെളിഞ്ഞു തുടങ്ങി. ഈ ലോക്ൿഡൌൺകാലം പ്രകൃതിയും മറ്റ് ജീവജാലങ്ങളും ആഘോഷിക്കുകയാണ്. ഈ കൊറോണ കാലത്ത് ശുചിത്വത്തിന് വളരെയേറെ പ്രധാന്യമുണ്ട്. സാമൂഹ്യശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ പാലിച്ചിരിക്കേണ്ട സമയമാണിത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. ഭക്ഷണത്തിന് മുന്പും ശേഷവും , അതുപോലെ വീടിന് പുറത്തെവിടെയെങ്കിലും പോയിവന്നതിന് ശേഷവും സോപ്പുപയോഗിച്ച് കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കൊ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഇങ്ങനെ ശുചിത്വം പാലിക്കുകയാണെങ്കിൽ കൊറോണ വൈറസ്സിനെ പോലും നമുക്ക് തോൽപ്പിക്കാം. രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനായി ധാരാളം പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുക. വേനലായതിനാല് നമ്മുടെ ശരീരത്തിനു ധാരാളം വെള്ളവും ആവശ്യമാണ്. നല്ലൊരു ഭാവിക്കായി , മാനവരാശിയുടെ നൻമയ്കായി, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ , സാമൂഹിക അകലം പാലിച്ച് നമുക്ക് വീടുകളിൽ കഴിയാം. നമുക്കേവർക്കും കൊറോണ വൈറസ്സിനെ തുരത്താനും, ഭാവി തലമുറയുടെ സുരക്ഷയ്ക്കുംവേണ്ടി കൈകോർക്കാം.

ശ്രീലക്ഷ്മി.വി
എട്ടാം ക്ലാസ് കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം