ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/മാന്ത്രിക ചെരുപ്പ്
മാന്ത്രിക ചെരുപ്പ്
ശ്രുതി ഇന്നും വളരെ വിഷമത്തോടെയാണ് സ്കൂളിൽ പോകുന്നത്. എന്നും ഞാൻ ഈ വീൽചെയറിൽ തന്നെ ആയിരിക്കുമോ, അവൾ ഓർത്തു. അവളുടെ അച്ഛനും അമ്മയും അവളെ സന്തോഷിപ്പിക്കുവാൻ വേണ്ടി എല്ലാദിവസവും സ്കൂൾ വിട്ടു വന്നാൽ പുറത്തു കൊണ്ടുപോകും. അതിലൂടെ അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കും പക്ഷെ അവൾക്ക് നടക്കുവാൻ പറ്റാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു. ഒരു ദിവസം അവളുടെ സ്കൂളിൽ കളി സമയത്ത് അവൾ മാത്രം ക്ലാസ് മുറിയിൽ ആയിരുന്നു. അപ്പോൾ അവൾ ചിന്തിച്ചു എനിക്കും എന്റെ കൂട്ടുകാരുമൊത്ത് കളിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ. കുറച്ചു കഴിഞ്ഞു ടീച്ചർ ക്ലാസിൽ വന്നു. ടീച്ചർ പറഞ്ഞു" നാളെ സ്കൂളിൽ കായിക മത്സരമാണ് എല്ലാവരും പങ്കെടുക്കണം". അപ്പോൾ ഒരു കുട്ടി പറഞ്ഞു "എല്ലാവർക്കും പങ്കെടുക്കാൻ പറ്റും പക്ഷേ ശ്രുതിക്ക് മാത്രം കഴിയില്ല". എല്ലാവരും അവളെ കളിയാക്കി അത് അവളെ വല്ലാതെ വിഷമത്തിലാക്കി. സ്കൂൾവിട്ട് എല്ലാവരും വീട്ടിലേക്ക് പോയി. പക്ഷെ ശ്രുതി സ്കൂളിന് പിന്നിലെ ആൽമരത്തിൻ ചോട്ടിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ അവൾക്ക് ഒരു ശബ്ദം കേട്ടു.അവൾ ചുറ്റും നോക്കി ഒന്നും കണ്ടില്ല. അവസാനം ആൽമരത്തിന് താഴെയുള്ള ബെഞ്ചിനടിയിൽ ഒരു പക്ഷി കുഞ്ഞ് കരയുന്നത് കണ്ടു. അവൾ അതിനെ എടുത്തു. അതിന്റെ കൂട് ആ ആൽമരത്തിൽ ആയിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ആ പക്ഷി കുഞ്ഞിന്റെ അമ്മക്കിളി വന്നു. ശ്രുതി പക്ഷിക്കുഞ്ഞിനെ അമ്മക്കിളിയുടെ കയ്യിൽ കൊടുത്തു. അമ്മക്കിളി ക്ക് സന്തോഷമായി. അമ്മക്കിളി ശ്രുതിയോട് പറഞ്ഞു "നന്ദിയുണ്ട് കുട്ടി, ഞാൻ നിനക്ക് ഒരു ചെരുപ്പ് തരാം".ഇങ്ങനെ പറഞ്ഞുകൊണ്ട് അമ്മക്കിളി അവൾക്ക് ഒരു ചെരുപ്പ് കൊടുത്തു. അപ്പോൾ ശ്രുതി പറഞ്ഞു "എനിക്ക് നടക്കുവാൻ കഴിയില്ലല്ലോ". അമ്മക്കിളി പറഞ്ഞു. "ഇതൊരു മാന്ത്രിക ചെരുപ്പാണ്". അതുകേട്ട് ശ്രുതി ചെരുപ്പ് ധരിച്ചു. അപ്പോൾ അവൾക്ക് നടക്കുവാൻ സാധിക്കുന്നുണ്ട്. അവൾ വീട്ടിൽ പോയി എന്നിട്ട് സംഭവിച്ചതെല്ലാം അമ്മയോട് പറഞ്ഞു. അവർക്ക് സന്തോഷമായി. അടുത്ത ദിവസം സ്കൂളിൽ നടന്ന കായിക മത്സരത്തിൽ ശ്രുതി വിജയിച്ചു. എല്ലാവരും ശ്രുതിയെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ