ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്
              ഒരു ദിവസം രാവിലെ മുറ്റത്തേക്ക് നോക്കിയപ്പോൾ ഒരു കിളി ചെടിയിൽ വന്ന് ഇരിക്കുന്നു.നോക്കിയപ്പോൾ അതിന്റെ ചുണ്ടിൽ ഒരു ചകിരി നാരുണ്ട്.  
"ഈ കിളി എന്താണ് ചെയ്യുന്നത്?"

നോക്കിയപ്പോൾ അത് സിറ്റൗട്ടിലെ ചെടിച്ചട്ടിയിൽ കൂട് വയ്ക്കുകയാണ്.

     രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് ഒരു മുട്ടയിട്ടു. ചുവന്ന പുള്ളികൾ ഉള്ള ഒരു കുഞ്ഞുമുട്ട .പിറ്റേന്ന് ഒരു മുട്ട കൂടി ഇട്ടു. കിളി അടയിരിക്കുകയാണെന്ന് അമ്മ പറഞ്ഞു. ഞങ്ങൾ പഴവും വെള്ളവും കൊടുക്കുന്നുണ്ട്. 
മുട്ട വിരിയാനായി കാത്തിരിക്കുകയാണ് ഞങ്ങൾ.....
ജഗന്നാഥ്.സി.എസ്.
2 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ