ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരതിജീവനക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47571 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇങ്ങനെയും ഒരതിജീവനക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇങ്ങനെയും ഒരതിജീവനക്കാലം

മുറ്റത്തിന്റെ ഒരു കോണിൽ കസേരയിട്ടിരുന്ന് വീശിയടിക്കുമെന്ന് കരുതുന്ന കാറ്റിനെ കാത്തിരിക്കുന്ന സന്ധ്യാ സമയം വെറുതെ മാനത്തേക്ക് നോക്കി. പല നക്ഷത്രങ്ങൾ എന്നെ നോക്കി കണ്ണു ചിമ്മിക്കൊണ്ടിരുന്നു. പടിഞ്ഞാറിന്റെ ചെരുവിൽ തേങ്ങാ പൂൾ കണക്കെ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നു. അപ്പോഴാണ് ഞാനോർത്തത് ഇങ്ങിനെ പലതവണയിരിക്കുമ്പോൾ മാനത്തു കൂടി ചുമപ്പും പച്ചയും ഓറഞ്ചും ലൈറ്റുകൾ നേർരേഖയിൽ മിന്നി പായാറുണ്ടായിരുന്നു. തെല്ലൊരാശങ്കയിൽ ഞാൻ ചിന്തിച്ചു. വിമാനങ്ങളില്ലാത്ത ആകാശം. കപ്പലുകളും, ബോട്ടുകളുമില്ലാത്ത കടലിൽ കടൽത്തിരമാലകൾ മണൽ തരികളോട് സങ്കടം പറയുന്നു. വാഹനങ്ങളില്ലാതെ വിജനമായ പാതകൾ എന്റെ ചിന്തകൾ വീണ്ടും അലഞ്ഞു കൊണ്ടിരുന്നു. കുർബാനകളില്ലാ കൂട്ടപ്രാർത്ഥനകളില്ല നിസ്ക്കാരങ്ങളില്ല. ഉത്സവങ്ങളില്ല. കല്യാണങ്ങളില്ല വീട്ടുകുടലില്ല പരിക്ഷകളെല്ലാം പോയി മറഞ്ഞിരിക്കുന്നു. എല്ലാവരും അതിജീവനത്തിന്റെ പാതയിലേക്ക് ഒരു പോരാട്ടം തുടങ്ങിയിരിക്കുന്നു. ലോകത്താകമാനം മനുഷ്യരാശി ഉന്മൂലനം ചെയ്തേക്കാവുന്ന മഹാമാരിക്കെതിരായ യുദ്ധത്തിൽ. അതെ ജാഗ്രത കൈവിടാതെ ശാരിരിക അകലം പാലിച്ചുകൊണ്ട് ഒരുമിച്ചുള്ള പോരാട്ടം.

തേജാലക്ഷ്മി.
5 B ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം