സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
" തുയിലുണരു തുയിലുണരു കിളിമകളേ തുയിലുണരൂ " " പതിവുപോലെ തന്നെ കൃത്യം നാലര ". "ഇവളെങ്ങനെയാ കൃത്യം സമയം അറിയുന്നത്. വാ.... മിട്ടൂ അല്ലങ്കിൽ അവളുടെ ചെലപ്പിന്റെ ഒച്ച കൂടും ". "ഓ.... അത് എപ്പോഴും പറയുന്നതല്ലേ ഞങ്ങൾ പട്ടിക്കും പൂച്ചക്കും കിളികൾക്കും സമയവും കാലവും അറിയാം. നിങ്ങൾ മനുഷ്യരെപ്പോലെ അല്ല " . മിട്ടും അമ്മും മീനൂന്റെ കൂട് തുറന്ന് മൂവരും പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങി. കൃത്യം 5 മണി 20 മിനിറ്റ്. ഞാനും എന്റെ കൂട്ടുകാരും. മിട്ടു മുന്നിൽ .... പിറകേ ഞാൻ.... എന്റെ തോളിൽ കിളിമകൾ മീനു.... പക്ഷെ ഇന്ന് അവൾ പതിവ് തെറ്റിക്കുന്നു. തോളിലിരിക്കുവാൻ തയാറല്ല. അൽപ്പം ഒരു ഗമയിൽ....ഗൗരവത്തിൽ .... മിട്ടുവിനു പിറകിൽ മീനു അകലംപാലിച്ച്നടന്നു.എനിക്കൊന്നും മനസിലായില്ല.ഞാൻ നിന്നു മിട്ടുവും. അവനോടി വന്ന് എന്റെ കൈ നക്കി. പറന്ന് വന്നവൾ മി്ട്ടുവിന്റെ തലയിൽ ആഞ്ഞ് ഒരു കൊത്ത് കൊത്തി. എന്നിട്ട് പറഞ്ഞു. " ശാരീരിക അകലം മാനസിക അടുപ്പം ". ഒന്നും മിണ്ടാതെ മിട്ടു ഓടി മുമ്പിൽ കയറി. അകലം പാലിച്ച് നടന്നു. പിറകെ ഒന്നു സംഭവിക്കാത്ത മട്ടിൽ മീനു പറഞ്ഞു. "ഓ... ശരി... ശരി... ഞങ്ങൾ ടൗണിൽ എത്തി. ഞാനും മിട്ടുവും മാസക് ധരിച്ചിരുന്നു. മീനു ചിറകിന്റെ ഇടയിൽ ഒരു ചെറിയ ടൗവ്വൽ കരുതിയിരുന്നു. ഞാൻ അത് കൗതകത്തോടെ നോക്കിനിന്നുപോയി. ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു. " നോക്കി നിൽക്കേണ്ട കരുതൽ നല്ലതാണ് . ഞങ്ങൾ നടന്ന് ളാലം പാലത്തിൽ കയറി. "പ്രളയം കഴിഞ്ഞ് വൃത്തിയാക്കിയ തോടാ.... എത്ര കുപ്പിയാ അതിനകത്ത് ഇപ്പം ഡാൻസ് ചെയ്യുന്നത് ". " ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല മനുഷ്യരല്ലേ .എന്നൊക്കെ വന്നാലും പഠിക്കില്ല". അമ്മുവിന്റെ മാസ്ക് മാറി കിടക്കുന്നത് കണ്ട് മീനു ചുണ്ടുകൾക്കൊണ്ട് കൊത്തി നേരെ ആക്കി കൊടുത്തു.പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിൽക്കുന്ന അമ്മുവിനെ മീനു വഴക്കു പറഞ്ഞു. " ഒന്ന് കൈവിട്ട് നടന്നേ. ആ കൈവരിയിൽ ആരൊക്കെ പിടിച്ചു നടന്നതാണന്ന് ആർക്കറിയാം" .ശാസനാപൂർവ്വം അമ്മുവിന്റെ കൈക്കിട്ട് ഒരു കൊത്ത് കൊടുത്തു. വേദനിച്ച കൈ പുറകോട്ട് വലിച്ച് അമ്മു പറഞ്ഞു. " അയ്യോ..... നോവുന്നു.ഇവളാരാ എന്റെ അമ്മുമ്മയോ". അത് കേട്ട് മിട്ടു പറഞ്ഞു ." ആ കാര്യത്തിൽ ഞാൻ മീനൂന്റെ കൂടെയാ. അമ്മുക്കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല. വാ .... നമ്മുക്ക് വീട്ടിൽ പോകാം നടപ്പൊക്കെ കൊറോണ കഴിഞ്ഞിട്ടു മതി ". മൂവരും വീട്ടിലോട്ട് നടന്നു. കുറ്റം പറഞ്ഞത് ഇഷ്ട്ടപ്പെടാതെ അമ്മു ചൊടിച്ചു. "രണ്ടിനും ഒരു സ്നേഹോമില്ല". സ്നേഹമില്ലാത്തതു കൊണ്ടല്ലടി പൊട്ടി. മുഖ്യമന്ത്രി പറഞ്ഞതു കേട്ടില്ലേ." സാമൂഹിക അകലം മാനസിക അടുപ്പം ". " ശരി... ശരി നടക്ക് " "ഒരു കരുതൽ എപ്പോഴും നല്ലതാണ് ഭയമല്ല വേണ്ടത് ജാഗ്രതയാണ്... ജാഗ്രത ".
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ