ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ

ഇത് എന്റെ കഥയാണ്. എന്റെ മാത്രം. എനിക്ക് കൂട്ടുകാരോടൊത്ത് കളിക്കാൻ വലിയ ഇഷ്ടമാണ്. പക്ഷെ പ്രതീക്ഷിക്കാതെ സ്കൂൾ അടച്ചു. വീട്ടിൽ ഞാൻ തനിച് ആയി. അമ്മ രാവിലെ ജോലിക് പോവും. അമ്മമ്മയോട് കൂട്ടുകൂടി പകൽ തള്ളി നീക്കും. അങ്ങനെ ഒരു ദിവസം അമ്മ അമ്മമ്മയോട് പറയുന്നത് കേട്ടു, നാളെ ലോക്ക് ഡൌൺ ആണെന്ന്. എനിക്ക് ഒന്നും മനസിലായില്ല. അടുത്ത ദിവസം രാവിലെ അമ്മ വിളിക്കല്ലേ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടക്കുകയായിരുന്നു. (എന്നും രാവിലെ അമ്മ വിളിക്കും, anu... എഴുന്നേൽക്... എനിക്ക് നന്നായി ദേശ്യം വരും ). പക്ഷെ ഇന്ന് എന്താ വിളിക്കാത്തത്? പതുക്കെ ഞാൻ കണ്ണു തുറന്ന് നോക്കി. നേരം നന്നായി വെളുത്തല്ലോ. അമ്മ എന്നേം കെട്ടിപിടിച്ചു ഉറങ്ങുന്നു. എനിക്ക് വിശ്വാസം വന്നില്ല. ഞാൻ പിന്നേം നോക്കി. എന്റെ അമ്മ !എനിക്ക് കരച്ചിൽ വന്നു. എപ്പോഴും തിരക്കുള്ള എന്റെ അമ്മ..... ലോക്ക് ഡൌൺ എനിക്ക് സന്തോഷ കാലമായി. അമ്മ എന്റെ കൂട്ടുകാരി ആയി മാറി. എല്ലാരും പറയുന്നു ഇത് മോശം കാലം ആണെന്ന്. പക്ഷെ എനിക്ക് പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയ കാലം. എന്റെ അമ്മ. എന്റെ മാത്രം......

അനുശ്രീ വിനോയ്
7 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ