സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/ കൊറോണയ്യെ അകറ്റി നിറുത്താം
കൊറോണയ്യെ അകറ്റി നിറുത്താം
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്ന് പിടിച്ച കൊറോണ വൈറസ് നാല് മാസത്തിനകം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും പടർന്ന് പിടിച്ചു.കോവിഡ്-19 എന്ന് ലോകാര്യോഗ സംഘടന പേരിട്ട ഈ കൊറോണ വൈറസ് വളരെ അധികം മനുഷ്യരുടെ ജീവനെടുത്തു.അന്തരാഷ്ട്ര തലത്തിലുള്ള രോഗ വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രേഖ്യാപിച്ചു.മനുഷ്യരും പക്ഷികളും ഉൾപ്പടെ ഉള്ള സസ്തിനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ ശാസ്വനാളിയെ ബാധിക്കുന്നു.ജലദോഷവും ന്യൂമോണിയയും ഒക്കെ ആണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഇവ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. കോരോണയിൽ നിന്ന് രക്ഷ നേടാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.നമ്മൾ ഈ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതക്ക് അനുസരിച്ച് പ്രകൃതി നമ്മുക്കായും ഓരോരോ തിരിച്ചടികൾ നൽകുകയും ചെയ്യും.അതിൽ ഒന്നാണ് കോവിഡ്-19.ഈ പ്രകൃതി നമ്മുക്കായി നൽകുന്നത് ശുദ്ധ്മായ വായു,കാറ്റ്,തണൽ എന്നിവയാണ്.എന്നാൽ നമ്മളാൽ തന്നെ ഇതിനെ നശിപ്പിക്കുകയാണ്.നല്ല തണലുകൾ നല്കുന്ന മരത്തെ നാം തന്നെ വെട്ടി നശിപ്പിക്കുന്നു.ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് നമ്മുക്ക് എവിടെ നിന്ന് ശുദ്ധവായു ലഭിക്കും?ഫാക്ടറിയിൽ നിന്നുള്ള മലിനമായ പുക ശുദ്ധ വായുവിലേക്ക് പടർന്ന് പിടിക്കുന്നു.അന്തരീക്ഷത്തിൽ ഈ പുക അടിഞ്ഞ് കൂടി വിവിധ തരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുന്നു.ഇതെല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട് മനുഷ്യരെ നിങ്ങൾ ഇങ്ങനെ അഹങ്കരിക്കുന്നൂ?പഴയ കാലഘട്ടത്തിൽ മനുഷ്യർ എങ്ങനെ ജീവിച്ചോ ആ രീതിക്ക് അനുസരിച്ച് ഇനി വരാൻ പോകുന്ന കാലഘട്ടത്തിൽ നമ്മൾ ജീവിക്കണം എന്ന് മനുഷ്യരായ നാം ഓർത്തിരിക്കുന്നത് നല്ലതാണ്. നമ്മുക്ക് നമ്മുടെ പ്രകൃതിയിലേക്ക് ഇറങ്ങി തിരിക്കാം.ഭക്ഷ്യ വിഭവങ്ങൾ കൃഷി ചെയ്ത് പൊന്നു വിലയിക്കാം. പൊന്ന് വിളയിക്കുന്ന ഈ പ്രകൃതിയെ സ്വർഗമായി കണ്ടുകൊണ്ട് നെഞ്ചോട് ചേർത്ത് പിടിക്കാം.നമ്മുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി കൊറോണയ്യെ അകറ്റി നിറുത്താം. STAY HOME STAY HEALTHY
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ