എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNVGHS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

അറിയുക നമ്മുടെ ഭൂമിമാതാവിന്റെ
കരളലിയിപ്പിക്കുന്നൊരു നോവ്
പ്രകൃതിതൻ സാഫല്യങ്ങളാകുമീ വൃക്ഷ-
ലതാദികളെ കൊന്നൊടുക്കുന്നു മർത്ത്യന്മാർ
അരുതേ, ഈ കൊടുംപാപം നിങ്ങളി-
നിയരുതേയീ പ്രകൃതിനാശനം
പ്രകൃതിയുണ്ടെങ്കിലേ ഭൂമിയുള്ളൂ
അവയുണ്ടേലേ നമ്മളുള്ളൂ
ഉരുളും കാലചക്രമിനിയും
സംരക്ഷിക്ക നാമീപരിസ്ഥിതിയെ.

വൈഷ്ണവി.എ.എസ്
9 E എസ്.എൻ.വി.ജി.എച്ച്.എസ്, പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത