എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
രിയ പെട്ടവരെ ഞാൻ കൊറോണ വൈറസ്.... പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗം.നിങ്ങളെപ്പോലെ തന്നെ ഈ പ്രകൃതി യിലെ ഒരു പ്രജ.ചൈനയിലെ ഒരു ഘോര വനത്തിൽ കുഞ്ഞുകുട്ടികളുമായി ജീവിക്കുകയായിരുന്നു ഞാൻ. നിങ്ങൾക്ക് അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ സാധിക്കില്ല. ഏതെങ്കിലും ജീവികളുടെ ഉള്ളിൽ ആണ് ഞങ്ങൾ ജീവിക്കുന്നത്. ഒരു കാട്ടുപന്നിയുടെ വയറ്റിൽ ഞാൻ ജീവിക്കുകയായിരു ഒരു ദിവസം ചൈനയിലെ വനത്തിലേക്ക് ഒരു നായാട്ടുകാരൻ കടന്നു വന്നു.. എല്ലാ മൃഗങ്ങളെ യും വെടിവെച്ചു കൊന്നു.. ഞാൻ പേടിച്ചു വിറച്ചു ഇരിക്കുകയായിരുന്നു. ഭാഗ്യം നായാട്ടുകാരൻ പന്നി കശാപ്പു ചെയ്തു ഞാൻ ഇരുന്നിരുന്ന ആന്തരിക അവയവം എടുത്തു കളയാൻ തുടങ്ങിയപ്പോൾ ഞാൻ അവന്റെ കൈകളിൽ തൂങ്ങി പിടിച്ചു രക്ഷപ്പെട്ടു. അല്ലെങ്കിൽ എന്നെയും ചൈനക്കാരൻ കൊല്ലുമായിരുന്നു. ഇതിനിടയിൽ മൂക്ക് ചൊറിഞ്ഞപ്പോൾ ഞാൻ മൂക്കിലൂടെ ശ്വാസനാളത്തിൽ എത്തി. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധി ദിവസങ്ങളിൽ ആണ് ഞങ്ങൾ പെറ്റു പെരുകുന്നത്. കോശ വിഭജനത്തിലൂടെ ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്ന് 4 ആയി പിന്നെ ലക്ഷങ്ങൾ ആകാനും ഈ 14 ദിവസം മതി. ഇനിയാണ് പരിപാടി... ഞാൻ ശരീരത്തിൽ കടന്ന് കുറച്ച് ദിവസത്തിനു ശേഷം ചൈനാക്കാരന് പനിയും ശ്വാസ തടസ്സവും തുടങ്ങി. ഇതിനിടയിൽ വിരിഞ്ഞിറങ്ങിയ എന്റെ മക്കൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും ശരീരത്തിൽ പണി തുടങ്ങി. പാവം ചൈനക്കാരൻ മരിച്ചു. ഞാൻ ആ സമയം ചൈനക്കാരനെ ചികിൽസിച്ച ഡോക്ടറുടെ കൈകളിൽ കയറി പറ്റി. എന്റെ മക്കളും കളി തുടങ്ങിയിരുന്നു. ദിവസവും ആയിരങ്ങൾ മരിച്ചു. കുറച്ചു ദിവസം... ഡോക്ടററൂം മരിച്ചു. ആളുകൾ നെട്ടോട്ടം ഓടി. എന്നെ പറ്റി അവർക്ക് അറിയില്ല. അവസാനം ശാസ്ത്രം ലോകം എന്നെ തിരിച്ചറിഞ്ഞു. "കൊറോണ വൈറസ് " എനിക്ക് പുതിയ ഒരു പേരും കണ്ടെത്തി കോവിഡ് 19.പിന്നീട് എന്റെ യാത്രയായിരുന്നു. ലോകം ഞാൻ കറങ്ങി. അമേരിക്ക, ഇറ്റലി, സ്പെയിൻ.. തുടങ്ങി എല്ലാ രാജ്യങ്ങളിലും. ഇപ്പോൾ ഇതാ ഹരിത സുന്ദരമായ കേരളത്തിലും.തിരിച്ചറിഞ്ഞ സ്ഥിതിക്ക് എനിക്ക് എതിരെ മരുന്നുകൾ കണ്ടു പിടിക്കും എന്ന് അറിയാം. പക്ഷെ തോൽക്കാൻ എനിക്ക് ഇഷ്ടമില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ