ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈകി വന്ന വിവേകം


ജാതി, മത, വർഗ്ഗ വിവേചനം ഇല്ലാതെ കൊറോണയെ അതിജീവിക്കാം..... ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കരുത്തുള്ള കൊറോണ എന്ന വൈറസ് നമുക്ക് തരുന്ന ഒരു വെല്ലുവിളിയാണ് 'അതിജീവനം' എന്നുള്ളത് ! നമ്മൾ ഓരോരുത്തരും നല്ല കരുതലോടെയും, വൃത്തിയോടെയും, ഒരേ മനസോടുകൂടിയും വീട്ടിലിരുന്ന് ശ്രദ്ധപുലർത്തിയതുകൊണ്ട് മാത്രമാണ് ഇന്ന് നമ്മുടെ സംസ്ഥാനത്ത് ഇത്രയും വൈറസ് ബാധകരുടെ എണ്ണം കുറഞ്ഞത്. ഊണും, ഉറക്കവുമില്ലാതെ നമ്മുക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്ന നമ്മുടെ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, നഴ്സുമാർ, പോലീസ് അങ്ങനെ എല്ലാ സഹോദരങ്ങൾക്കും നന്ദി. പ്രകൃതി തന്ന ഫലഭൂയിഷ്ടമായ ചക്ക, മാങ്ങാ, പപ്പായ, ചേന, ചേമ്പ്, ഇതര... കായ്‌ഫലങ്ങൾ എന്നും നമ്മുടെ ഓർമകളിൽ ഉണ്ടാകും. പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാൻ കഴിയണം. ഒരു മാസത്തിൽ കൂടുതലായി നമ്മൾ വീട്ടിൽ നിന്ന് പുറത്തിറങ്ങയിട്ട് .ഇപ്പോൾ നമ്മുടെ വായു, നദി, പ്രകൃതി എന്നിവ എത്ര മനോഹരമാണ് ! എല്ലാവർക്കും ഒറ്റ മനസോടെ ഇനി മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്.....

അലക്സ് രാജു
ക്ലാസ്-3 ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം