സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/9. കൊറോണയെ തുരത്തുന്നവർ
കൊറോണയെ തുരത്തുന്നവർ
ലോക്‌ഡൗൺ പ്രമാണിച്ചു വീട്ടിലിയയ്ക്കുകയാണ് ചിന്നുവും മിന്നുവും. അതിനിടയിൽ ചിന്നു പറഞ്ഞു : എനിക്ക് വീട്ടിലിരുന്നു മടുത്തു. അപ്പുറത്തെ വീട്ടിലെ അമ്മുവിന്റെ കൂടെ കളിക്കണം. വാ മിന്നു. മിന്നു ' വിജയിക്കുന്നവരുടെ വേദനകൾ എന്ന പുസ്തകം വായിക്കുകയായിരുന്നു. മിന്നു വായനയിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു ഇരിക്കുകയായിയുന്നു. ഇത് കണ്ട ചിന്നുവിന് ദേഷ്യം വന്നു . ചിന്നു മിന്നുവിനെ ഉച്ചത്തിൽ വിളിച്ചു. "മിന്നൂ... ". മിന്നു ഞെട്ടിയുണർന്നു. ചിന്നു പറഞ്ഞു : ഈ പുസ്‌തകങ്ങൾ ഒക്കെ വായിച്ചാൽ നിനക്ക് എന്ത് ഗുണമാ കിട്ടുക? മിന്നു പറഞ്ഞു : ഞാനിതു കുറെ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. നിനക്ക് വായിച്ചുകൂടെ? അല്ലെങ്കിൽ വേറെ എത്രയെത്ര ജോലികൾ. കളി മാറ്റിവച്ചു നിനക്ക് ഒരു ജോലിയെങ്കിലും ചെയ്തുകൂടെ? ചിന്നു ഇത് മനസ്സിലാക്കി. അപ്പോൾ തന്നെ അവൾ അടുക്കളയിലേക്കു ഓടി അമ്മയെ സഹായിക്കാൻ. ചിന്നുവിനും മിന്നുവിനും സന്തോഷമായി. ഇതുപോലെ അമ്മയെ സഹായിച്ചും, വായനാശീലം വളർത്തിയും മറ്റു ജോലികൾ ചെയ്തും ഈ ലോക് ഡൗൺ കാലം പുതിയൊരു കാലമാക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ