ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ഹായ് മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹായ് മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് മഴ


തുള്ളികളായ് മഴ പെയ്തു തുടങ്ങി........
കാർമേഘങ്ങളിരുണ്ടു കൂടി
കാറ്റും കോളും കാടിളക്കി
പച്ചമരത്തിന്നിലകൾ പൊങ്ങി.........
പക്ഷികളെല്ലാം കൂട്ടിൽ തങ്ങി.......
ഇടിയും മിന്നലും കണ്ട് മനുഷ്യർ വീട്ടിൽ കയറിചെന്നു പതുങ്ങി.......
ഏതോ രാഗം മീട്ടും പോലെ കുരുവികൾ ഗീതം പാടിത്തുടങ്ങി.......
മുറ്റത്തടർന്നു വീണോരു തുള്ളികൾ പുഴയിൽ ചെന്ന് കലങ്ങി......

 

റിംഷ
6 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത