എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം
മനുഷ്യനു ചുറ്റും കാണപ്പെടുന്നതും ജീവനുള്ളതും ഇല്ലാത്തതുമായ ഘടകങ്ങൾ ഒന്നിച്ചു ചേർന്നു നിൽക്കുന്ന പ്രകൃതിദത്തമായ അവസ്ഥയെയാണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.പരിസ്ഥിതി സംരക്ഷണം മാനവ രാശിയുടെ നിലനിൽപ്പിന്അത്യാവശ്യമാണ്.വായു,ജലം,മണ്ണ് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ മലിനമാകാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.മരം വെച്ചുപിടിപ്പിക്കൽ,ജലസ്രോതസുകളുടെ സംരക്ഷണം,ജൈവകൃഷി തുടങ്ങിയ അനേകം വഴികളിലുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ഓർമിപ്പിക്കുന്നതിന് ജൂൺ 5ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു.വന നശീകരണം പരിസ്ഥിതിസംരക്ഷണത്തെബാധിക്കുന്നു. ആരോഗ്യം പോലെ തന്നെ ശുചിത്വവും വളരെ പ്രാധാന്യമുള്ളതാണ്.വ്യക്തി ശുചിത്വം,പരിസരശുചിത്വം,ഗൃഹശുചിത്വം,സമൂഹ്യശുചിത്വം ഇതെല്ലാം അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്.ശുചിത്വമില്ലെങ്കിൽ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.കൃത്യമായ ആരോഗ്യശീലങ്ങൾ പാലിച്ചാൽ വ്യക്തിശുചിത്വം നമ്മുക്ക് ഉറപ്പുവരുത്താം.ശുചിത്വവും രോഗപ്രതിരോധവും വളരെയധികം ബന്ധപെട്ടു കിടക്കുന്നു.ജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നല്കുന്നതിലുടെ ഒരു പരിധിവരെ രോഗങ്ങളെ നമ്മുക്ക് പ്രതിരോധിക്കാനാവും.വൃത്തിഹീനമായ സാഹചര്യങ്ങളാണ് രോഗങ്ങക്ക് കാരണം.അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.രാവിലെ എഴുനേറ്റു പല്ലുതേക്കുക,കുളിക്കുക തുടങ്ങിയവയൊക്കെ മനുഷ്യൻറെ ശുചിത്വശീലങ്ങളാണ്.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം നാം ഓരോരുത്തരും പങ്കാളികൾ ആകേണ്ടതാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം