ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/പുതിയ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയ സൂത്രം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ സൂത്രം

ചന്ദനക്കാട്ടിൽ ഒരു വലിയ അത്തിമരം ഉണ്ടായിരുന്നു അതിൽ നിറയെ രുചികരമായ അത്തിപ്പഴം ഉണ്ടായിരുന്നു. ആ മരത്തിൽ കുരങ്ങൻ താമസിച്ചിരുന്നു .താഴെ ഒരു ക‍ുളവും അതിൽ വിശന്ന് അലയുന്ന ഒരു മുതലയും ഉണ്ടായിരുന്നു .സഹതാപം കൊണ്ട് ക‍ുരങ്ങൻ അതിന് അത്തിപ്പഴം കൊടുത്തു തുടങ്ങി. അതിന് അതു ശീലമായി .മുതലച്ചാർ ബാക്കി വന്ന അത്തിപ്പഴമെല്ലാം ഭാര്യക്ക് കൊണ്ടുപോയി കൊടുക്കാറുണ്ടായിരുന്നു.അവർ എന്നും കുരങ്ങനെ ക്കുറിച്ച് സംസാരിക്കാറുണ്ട് .' ഒരു ദിവസം ദുഷ്ടയായ മുതലച്ചാരിൻ്റെ ഭാര്യ പറഞ്ഞു,,,'എല്ലാ ദിവസവും അത്തിപ്പഴം തിന്നുന്ന കുരങ്ങന്റെ കരൾ എത്ര രുചിയായിരിക്കും .ഒരു ദിവസം സൂത്രത്തിൽ ആ കുരങ്ങനെ പിടിച്ചു കൊണ്ടു വന്നിട്ട് അവന്റെ കരൾ നമുക്ക് അകത്താക്കാം ,'... അവർ രണ്ടു പേരും കൂടി തന്ത്രം മെനഞ്ഞു .
പിറ്റെ ദിവസം മുതലച്ചാർ ക‍ുരങ്ങനോട് പറഞ്ഞു .,, ചങ്ങാതി' - ഇന്ന് ഉച്ചക്ക് നീ എൻ്റെ വീട്ടിലേക്ക് വരൂ,,,, എൻ്റെ ഭാര്യ നിനക്കു വേണ്ടി ഒരു സദ്യ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിനക്ക് നീന്തലറിയില്ലല്ലോ... എന്റെ മുതുകത്ത് കേറിക്കോളു,, 'ഞാൻ കൊണ്ടു പോകാം .,.ക‍ുരങ്ങൻ സമ്മതിച്ചു .രണ്ടു പേരും കൂടി മുതലച്ചാരിൻ്റെ വീട്ടിലേക്ക് യാത്രയായി. കായലിൻ്റെ നടുവിൽ എത്തിയപ്പോൾ ആർത്തി മൂത്ത് മുതലചാറുടെ ഭാവം മാറി. അത് പറഞ്ഞു: എടാ നിന്നെ കൊന്നു നിൻ്റെ കരളു തിന്നാനാണ് ഞങ്ങളുടെ പരിപാടി ഹ ഹ ഹ... കുരങ്ങൻ പേടിച്ചു പോയി, അവനു സങ്കടം വന്നു. പെട്ടെന്ന് ഒരു ബുദ്ധി തോന്നി .അവൻ പറഞ്ഞു എന്നെ കൊന്നു തിന്നുന്നതെല്ലാം നല്ലതു തന്നെ..... പക്ഷേ എനിക്കു കൊറോണ വന്ന വിവരം നീ അറിഞ്ഞില്ലേ.... ഞാൻ മിനിഞ്ഞാന്ന് കൊറോണ വന്ന സിംഹത്തിന്റെ അടുത്തേക്ക് പോയിരുന്നു... ഞാൻ ഇപ്പോൾ ക്വാറൻ്റീൻ ആണ്... എന്നെ കൊന്നു തിന്നാൽ നീയും ,നിന്റെ ഭാര്യയും കൊറോണ പിടിച്ച് ചാകും.... ഇതു കേട്ടതും മുതലച്ചാർ പകച്ചുപോയി..???? അത് കരയിലേക്ക് തിരികെ നീന്തി. കരയിലെത്തിയതും കുരങ്ങൻ മരത്തിലേക്ക് ചാടിക്കയറി ... എന്നിട്ട് വിളിച്ചു പറഞ്ഞു ...., മണ്ടൻ മുതലച്ചാരെ എനിക്കു കൊറോണ യൊന്നുമില്ല.. കൊറോണ വന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലാന്ന് അറിയില്ലേ......? ഇനി ഏതായാലും സോപ്പും ,സാനിറ്റൈസറും കൊണ്ട് കൈ കഴുകിയിട്ട് വീട്ടിൽ കയറിയാൽ മതി..... മണ്ടൻ മുതലച്ചാരെ ...ഹ...ഹ...ഹ

അഭിരാം സി കെ
3 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പ‍ുറം ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ