ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ
പ്രതിരോധിക്കാം കൊറോണയെ
ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിനെ ഉത്ഭവം. ഇതിൻറെ മറ്റൊരു പേര് കോവിഡ് 19.രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ അത് നമ്മുടെ രാജ്യത്തേക്ക് നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലുമെത്തി. ആളുകളിൽ നിന്നും ആളുകളിലേക്ക് അതിവേഗം പകരുന്ന കോ വിഡ് 19 ന് പ്രത്യേക മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പകരാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്. പുറത്ത് കഴിവതും പോകാതിരിക്കുക വീട്ടിൽതന്നെ ഇരിക്കുക ആവശ്യമായി പോകേണ്ടത് ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക വന്നാലുടനെ സോപ്പ് ഹാൻഡ് വാഷ് സാനിറ്റെ സർ എന്നിവ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക കൂടാതെ സാമൂഹ്യ അകലം പാലിക്കുക. അധികാരികൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക പനി ചുമ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം ആയി ബന്ധപ്പെടുക നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പോഷക ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക ഇങ്ങനെയൊക്കെ മുൻകരുതലുകൾ എടുത്താൽ കോവിഡ് 19 എന്ന കൊറോണാ വൈറസിനെ നമുക്ക് ശക്തമായി പ്രതിരോധിക്കാം..."break the chain"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറന്വ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറന്വ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ