ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
ഞാൻ നോവൽ കൊറോണ എന്ന കുഞ്ഞൻ കോവിഡ്. ഞാൻ ഇപ്പോൾ കേരളത്തിൽ എത്തീട്ട് 3 മാസമായി. രണ്ട് തവണ വന്നു രക്ഷയില്ലാതെ തിരിച്ചു പോയി. പക്ഷെ ചിലവരുടെ അശ്രദ്ധ കാരണം അത്യാവശ്യം പ്രഭാവലയം തീർക്കാൻ പറ്റി. പക്ഷെ ഇവിടത്തെ ടീച്ചർ അമ്മയും മുഖ്യ മന്ത്രിയും അവരുടെ പടയും ഒരു രക്ഷയുമില്ല. ഇന്നീ രാത്രി വൈകിയ വേളയിൽ ഞാൻ ഈ ലോകത്തു നിന്നും പോകുന്ന വേളയിൽ എനിക്ക് പരാജയം നേരിട്ടെങ്കിലും ഒരുപാട് സന്തോഷിക്കാൻ വകയുണ്ട്. പല നല്ല കാര്യങ്ങളും ഞാൻ കാരണം സംഭവിച്ചു.പലതും നേരിൽ കാണാനും പറ്റി.ഞാൻ ഇന്ന് നേരേ പോയത് ബീവറേജിലേക്കാണ്. അപ്പോഴാണ് അറിയുന്നത് അതും അടച്ചപു പൂട്ടിയെന്ന്. അവിടെ നിന്നും നിരാശനായി മടങ്ങുമ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഞാൻ വന്നതോടുകൂടി എല്ലാം പൊതു ഇടങ്ങളിലും കൈ കഴുകാൻ സോപ്പും ഹാൻഡ് വാഷും വെച്ചിരിക്കുന്നു. പല വീടുകളിലും കൊച്ചു കുട്ടികളാണ് വീട്ടിൽ വരുന്നവർക്ക് ഈ സൗകര്യങ്ങൾ നൽകുന്നത്.അപ്പോൾ ഞാൻ കാരണം എല്ലാവരും ശുചിത്വമുള്ളവരായി. പിന്നെയോ മദ്യം കാരണം കലഹത്തിലായിരുന്ന പല വീടുകളിലും സന്തോഷം തിരിച്ചു വന്നിരിക്കുന്നു. കൂട്ടുകാരോടൊത്ത് കറക്കം എന്ന പല്ലവി കാരണം വഴക്കിട്ടുരുന്നവർ തങ്ങളുെ ഭാര്യമാരെ സഹായിക്കുന്നു. ആകെ ഒരു മാറ്റം. ഏറ്റവും അധികം മാറിയിരിക്കുന്നത് അടുക്കളകളാണ് കെട്ടോ.. ഇറച്ചിയും മീനും ബിരിയാണിയും മറ്റു പേരറിയാത്ത വിഭവങ്ങളും അടക്കി വാണ അടുക്കളകളിൽ ചക്കയും മാങ്ങയും പുഴുക്കും കഞ്ഞിയും ചമ്മന്തിയും ഇടം പിടിച്ചിരിക്കുന്നു. ഇനിയുള്ള മാറ്റം റോഡുകളിലാണ് കെട്ടോ നടന്ന് പോകാൻ പോലും സ്ഥലം ഇല്ലാത്ത വിധം വാഹനങ്ങൾ കൈയടക്കിയ റോഡുകൾ എല്ലാം ശൂന്യം സ്വസ്തം ശാന്തം. ഈ ലോകം വിട്ടു പോകുന്ന ഈ വേളയിൽ എനിക്ക് ആശ്വസിക്കാം.ചിലതെല്ലാം കുറച്ചു കാലത്തേക്കെങ്കിലും എനിക്ക് മാറ്റാൻ പറ്റിയല്ലോ.
{{verification4| name=skkkandy| തരം=കഥ }] |