ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /അമ്മുവിനും കൊറോണയോ
അമ്മുവിനും കൊറോണയോ
അമ്മു ഇന്നാണ് നാട്ടിലേക്ക് വന്നത്. അവൾക്ക് പെട്ടെന്നൊരു പനി.ദേഹം മുഴുവൻ ചുട്ടുപ്പൊള്ളുന്നു. നല്ല തൊണ്ടവേദനയുമുണ്ട്. അവൾ അത് അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, തൊണ്ടവേദനക്ക് ഉപ്പുവെള്ളം പിടിച്ചാൽ മതി. പനിക്ക് അച്ഛൻ മരുന്ന് വാങ്ങി വരും. നീ പോയി കിടക്ക്. എനിക്ക് വേറെ പണിയുണ്ട്. അവൾ മരുന്നു കുടിച്ചു. ഉപ്പുവെള്ളം പിടിച്ചു.എന്നിട്ടും ഒട്ടും ഭേദമില്ല.ഇതു കണ്ട അച്ഛൻ പറഞ്ഞു. പനിക്ക് ഒട്ടും കുറവിലല്ലോ ഡോക്ടറെ കാണിക്കാം. അവർ അവളെയും കൊണ്ട് എറണാംകുളത്തെ ഒരാശുപത്രിയിൽ പോയി. നല്ല പനിയുള്ളതു മൂലം അവളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവൾ അവിടെ കൊറോണയുടെ നിരീക്ഷണത്തിൽ കഴിഞ്ഞു.പിന്നെ അവളുടെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധനക്ക് അയച്ചുകൊടുത്തു. ഒരു പാട് പരിശോധനക്ക് ശേഷം അവൾ കൊറോണക്ക് അടിമയാണെന്ന് അവർ കണ്ടെത്തി.അവളുടെ അച്ഛനും അമ്മക്കും ശ്വാസതടസ്സമുണ്ട്. അവർ നിരീക്ഷണത്തിലാണ്. പിന്നീട് അവർക്കും കൊറോണയുണ്ടെന്ന് മനസ്സിലായി. കൊറോണ ബാധിതരായ ആ കുടുംബം ഇന്നോർക്കും.കൊറോണ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ചെയ്യാമായിരുന്നു. അന്ന് കല്യാണത്തിനും പിറന്നാളിനുമെല്ലാം പോയി. പലരും പറഞ്ഞത് കേട്ടില്ല. ഇന്ന് ഞങ്ങളുടെ മകൾ, കുടുംബം. അവരോർത്തു. അവർ വിങ്ങിവിങ്ങികരഞ്ഞു. ഇന്ന് ലോകമെമ്പാടുമുള്ള കൊറോണ ബാധിതർ പറയും. നമ്മൾ കൊറോണയെ ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്ന്. വീട്ടിലിരിക്കു. കൊറോണയെ പ്രതിരോധിക്കൂ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ