സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ഒന്നിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു മുന്നേറാം

പ്രകൃതി ദൈവത്തിന്റെ വരദാനാമാണ്. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് നമ്മുടെ കൊച്ചു കേരളം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപെടുതുവനാണ് ജൂൺ 5 നു പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഇന്ന് നാം ഒട്ടെറെ പരിസ്ഥിതി പ്രശ്നം നേരിടുന്നു. മനുഷന്റെ സ്വാർത്ഥമായ പ്രവർത്തനങ്ങൾ പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥയാകുന്നു. അതുകൊണ്ടാണ് നാം പ്രളയം പോലെ ഉള്ള മഹാമാരിയെ നേരിടേണ്ടി വന്നത്. പുരാതനകാലത്തു മനുഷ്യർ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിച്ചിരുന്നത്. പച്ചപ്പാൽ നിറഞ്ഞ്‌ നിന്ന്, കണ്ണിനു കുളിർമ നൽകുന്ന കാഴ്ച്ചകൾആണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഇന്ന് അതിൽ നിന്ന് വ്യത്യസ്ഥമായി ജീവിക്കുകയാണ് ആധുനിക തലമുറകൾ. പ്രകൃതിയിൽ നിന്ന് അകന്നു പോയ മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. വലിയ കെട്ടിടങ്ങൾ പണിതു, ജലാശയങ്ങൾ നികത്തി നാം പ്രകൃതിയെ ചൂഷണം ചെയുന്നു. നാം ഇല്ലാതാക്കുന്നത് പ്രകൃതിയെ മാത്രമല്ല അനേകം ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണ്. ഗ്രാമീണ സൗന്ദര്യത്താൽ നിറഞ്ഞ് നിന്ന കേരളത്തിൽ ഇന്ന് എങ്ങും എവിടെയും നഗരങ്ങൾ മാത്രമായി നാടിന്റെ പുരോഗതിക്കു വികസനം ആവിശ്യം ആണ്, എന്നാൽ ഈ വികസനം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത്. പ്രകൃതിയെ മലിനപെടുത്തുമ്പോൾ പകർച്ചവ്യാധികളും രൂപപെടുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്ന് ഒടുക്കാൻ ശേഷി ഉള്ള മാരക രോഗങ്ങൾക്കു നാം അടിമപെടുന്നു. രോഗങ്ങൾക്കെതിരെ ചെറുത്ത് നിൽക്കാൻ നാം പ്രകൃതിയെ സംരക്ഷിച്ചെമതിയാവൂ.ഞങ്ങൾക്ക് ചുറ്റുമുള്ള ഏറ്റവും മനോഹരവും, ആകർഷകവുമായ ചുറ്റുപ്പാടു പരിസ്ഥിതി പ്രദാനം ചെയുന്നു. പ്രകൃതി നമുക്ക് ജീവിക്കാൻ മനോഹരമായ നിരവധി വസ്തുക്കൾ നൽകിയിട്ടുണ്ട്. ഇതെല്ലാം ഞങ്ങളുടെ സ്വത്തുക്കളാണ്. ദൈവം സൃഷ്ടിയുടെ മാകുടം എന്ന പദവി നൽകിയട്ടുള്ളത് മനുഷ്യനാണ്. ഇതു അറിയുന്ന മനുഷ്യൻ ആ സ്വത്തുക്കൾ നഷ്ടപ്പെടുത്താനോ, നശിപ്പിക്കാനോ പാടില്ല. അതിനായി നമ്മുക്ക് ഒന്നിച്ചു മുന്നേറാം....

അനുശ്രീ ഉത്താസൻ
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം