നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് വിമുക്ത സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്ലാസ്റ്റിക് വിമുക്ത സുന്ദര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക് വിമുക്ത സുന്ദരകേരളം

പരിസര ശക്തി ഗുണത്താൽ മർത്യൻ പരിശുദ്ധരാകും: പാപികൾ പോലും. ചുറ്റു പാടുകളുടെ സ്വാധീനം മൂലം പാപികൾപോലും നല്ലവരാകും.അതുപോലെ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലിച്ച് എറിയുമ്പോൾ ഉണ്ടാകുന്ന മഹാ വിപത്ത്.മനുഷ്യൻ സുഖം മാത്രം തേടി നടക്കുന്നവർ ആണ് . ജീവിതത്തിൽ നേരിടേണ്ട അപത്തുകളെക്കുറിച്ച് ചിന്തിക്കുവാൻ പോലും അവൻ മെനക്കെടുനില്ല എന്നാൽ അവൻ ഒരു സത്യം ഓർക്കുന്നില്ല; "ഇരുട്ടിനു ശേഷം പ്രകാശം ഉണ്ട് അതുപോലെ ദു:ഖത്തിന് ശേഷം സുഖം ഉണ്ട് " . ഇത് മനുഷ്യൻ മനസ്സിലാക്കുന്നില്ല .അതിനു പകരം അടച്ച വാതിലുകൾ നോക്കിയിരിക്കെ സന്തോഷത്തിന്റെ അനേകം വാതിലുകൾ തുറന്നിട്ടിരിക്കുന്നത് അവർ കാണുന്നില്ല അതുകൊണ്ട് നാം നേരിടുന്ന ചെറിയ ആപത്തുകൾ ഭാവിയിൽ വരാൻ പോകുന്ന അപത്തിൻ്റെ സൂചനയാണെന്ന് കരുതി ജീവിക്കണം.

പ്ലാസ്റ്റിക് ഒറ്റയ്ക്ക് എടുത്താൽ നിസാരൻ: ചുരുട്ടിക്കൂട്ടി എറിയാം. ദുർബലർ ഒന്നിച്ചു ചേർന്നാലോ ശക്തർ. ലോകത്തെ മാറ്റി വെക്കാൻ കഴിവുള്ളവൻ പ്ലാസ്റ്റിക്കിന്റെ ഭീഷണി ഉയർത്തുന്നു ഒരു സംഭവമാണ് ജയ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തത് . അവിടെ ഒരു പശു പെട്ടെന്ന് ചത്തു രോഗകാരണം അറിയില്ല അന്വേഷണത്തിൽ പ്ലാസ്റ്റിക് തിന്നതാണെ എന്ന് ബോധ്യപ്പെട്ടു '45 ഓളം കിലോഗ്രാം പ്ലാസ്റ്റിക് ആണ് . അതിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്.

അങ്ങനെ മനുഷ്യന്റെ ജീവിതം സുഖ പൂർണമാക്കുനുള്ള അന്വേഷണം സംഭാവന ചെയ്ത ഒരു വിപത്താണ് പ്ലാസ്റ്റിക്ക് . ഇന്ന് ഭൂമിയുടെ കാലനാണ് പ്ലാസ്റ്റിക്ക് ഏതാരു വസ്തുവും നശിക്കുകയോ മാറ്റത്തിന് വിധേയമാവുകയോ ചെയ്തില്ലെങ്കിൽ അത് ഭുമിക്ക് ബാധ്യതയാവും . മനുഷ്യൻ തന്നെ മരിച്ചില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി ഒന്ന്നു കണക്ക് കൂട്ടി നോക്കുക: ഭൂമിക്ക് ഭാരമാവില്ലേ?ഏതായാലും നിലനിൽപ് ഭീഷണിയിലാണ്. മണ്ണിന് സഹിക്കാനാവാത്ത വിധം ഭാരമാണ് .... അതിന്റെ സാന്നിദ്ധ്യം .... പ്ലാസ്റ്റിക് ഇല്ലാത്ത ഒരു നല്ല നാളേയ്ക്കായി കാത്തിരിക്കാം ........

ആദിത്യ സനേഷ്
9D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം