എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൂട്ടിലടച്ച ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടിലടച്ച ലോകം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടിലടച്ച ലോകം

കൂട്ടരേ നോക്കുവിൻ നമ്മുടെ ലോകം
കൂട്ടിലടച്ചോരു ലോകം

കൂട്ടരോടൊത്തുള്ള കളിയില്ല ചിരിയില്ല
കൂട്ടിലടച്ചോരു ലോകം

വേനലൊഴിവിൽ പൂക്കുന്ന കൊന്നതൻ പുഞ്ചിരിയൊന്നുമേ കണ്ടതില്ല

മാംമ്പഴച്ചാറിന്റെ മണവും മധുരവും നുകരുവാൻ ആരുമേ കൂട്ടിനില്ല

കൂട്ടരേ എത്തുമേ നമ്മുടെ ലോകം
കൂടുതുറന്നൊരു ലോകം.

കമല കെ എ
5 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത