ഗവ.എൽ പി ജി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/കുറുക്കനും മുയലും
കുറുക്കനും മുയലും
ഒരു ദിവസം കുറുക്കൻ ഇര പിടിക്കാൻ കാട്ടിലേക്ക് പോയി.കുറച്ചു ദിവസം അവൻ അലഞ്ഞു നടന്നിട്ടും ഒന്നും കിട്ടിയില്ല. വിശപ്പ് താങ്ങാനാകാതെ അവൻ മൃഗങ്ങളോട് പറഞ്ഞു നിങ്ങൾ എല്ലാവരും എന്റെപ വീട്ടിൽ വരണം.പിറ്റേന്ന് ആരും വന്നില്ല. അപ്പോൾ അതുവഴി ഒരു മുയൽ പോകുന്നത് കണ്ടു. കുറുക്കന് ഒരു സൂത്രം തോന്നി. ഈ മുയലിനെ തിന്നാൽ എന്റെ വിശപ്പ് മാറില്ല, ഇവന്റെട മാളത്തിൽ പോയാൽ കുറെ മുയലിനെ കിട്ടും.കുറുക്കൻ മുയലിന്റെ പുറകേ പോയി. അവൻ നടന്നു ക്ഷീണിച്ചു. മുയല് പോയത് കോട്ടയത്തെക്കാരുന്നു. അപ്പോളാണ് അവൻ കൂട്ടുകാരൻ മിപ്പി കുറുക്കനെ കണ്ടത്.മിപ്പി ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട വന്നത്. ഇവടെ കൊറോണ വൈറസ് ഉണ്ട്.ആഹാരം ഒന്നും കിട്ടില്ല, കുറുക്കൻ ചമ്മിപ്പോയി. അത് ഇവടെ ആയിരുന്നോ അവൻ ചോദിച്ചു.എന്നാൽ വാ നമ്മുക്ക് കാട്ടിലേക്ക് തിരിച്ചുപോകാം നീ വരുന്നുണ്ടോ.നന്നായി കൈകഴുകേണം ശുചിത്വം പാലിക്കേണം കൊറോണ വരില്ല പേടിക്കേണ്ട മിപ്പി പറഞ്ഞു. |