കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/പെരുവയറൻ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പെരുവയറൻ രാജാവ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെരുവയറൻ രാജാവ്

പണ്ട് പണ്ട് ഒരു കെട്ടാരത്തിൽ ഒരു പെരുവയറൻ രാജാവ് താമസിച്ചിരുന്നു. ആ രാജാവിന് ഒരേ ഒരു വിചാരം മാത്രം തിന്നണം തിന്നണം എപ്പോഴും തിന്നണം. നാട്ടുകാരെക്കൂറിച്ച് യാതെരു ചിന്തയുമില്ല. ഒരു ദിവസം അദ്ദേഹത്തിന് രോഗം പിടിപ്പെട്ടു. അദ്ദേഹത്തിന് അനങ്ങാൻ പോലും വയ്യാതെ കിടപ്പിലായി. രാജാവ് ഭടൻമാരെ വിളിച്ചു പറഞ്ഞു ഒരു വൈദ്യരെ കെണ്ട് വരു... വൈദ്യർ വന്ന് നോക്കിയപ്പോൾ കാര്യം പിടികിട്ടി. രാജാവ് ചോദിച്ചു വൈദ്യരെ ഈ രോഗത്തിന് മരുന്ന് ഇല്ലേ? വൈദ്യർ പറഞ്ഞു ഉണ്ട്. രാജാവേ ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്താൽ രോഗം പടികടക്കും. രാജാവ് ചോദിച്ചു എന്തെല്ലാo കാര്യങ്ങൾ ആണ് അത്? രണ്ടു നേരം പല്ല് തേയ്ക്കണം, നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം, മണ്ണു നന്നായി കിളയ്ക്കേണം, വിത്തെടുത്ത് വിതയ്ക്കേണം ,ദേഹം വിയർത്തിടുo വരെ വേല ചെയ്യണം. ഇത് കേട്ട രാജാവിന് വൈദ്യരോട് നീരസം തോന്നി എങ്കിലും അദ്ദേഹം പതുക്കെപ്പതുക്കെ ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി . വലെന്തിയോളം ജോലി കൃത്യസമയത്ത് ഭക്ഷണം മാസങ്ങൾ കടന്നുപോയ് ...രാജാവിന്റെ ദേഹം മെലിഞ്ഞു പെരുവയർ ചുരുങ്ങി രാജാവിന്റെ രോഗം പമ്പ കടന്നു. രാജാവ് വൈദ്യരെ വിളിച്ചു നന്ദി പറഞ്ഞു.

മിഥുൻ ലാൽ എം
5 A കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ