എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ഒറ്റക്കെട്ടായി

ചൈനയിൽ കണ്ടു തുടങ്ങിയ നോവൽ കൊറോണ വൈറസ് ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. ലോകമെങ്ങും കൊറോണ ഭീതിയിലാണ്. മരുരുന്നില്ലാത്ത അസുഖത്തിന് സർക്കാരും ഡോക്ടർമാരും നഴ്സുമാരും ജാഗ്രത പുലർത്താൻ പറയുമ്പോൾ ഇപ്പോഴും മനുഷ്യൻ അതിനെ അവഗണിക്കുകയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ .ഇവ സാധാരണ ജലദോഷ പനി മുതൽ സാർസ്, മെർസ്, കോവിഡ് _ 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു കൂട്ടം വലിയ വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ആളുകൾക്ക് അറിയണമെന്നുണ്ട്. ബ്രോങ്കൈറ്റിസ് ബാധിച്ചപക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജന്മാർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്എന്നർത്ഥം.

ഇനി ഇതിന്റെ പ്രതിവിധി വ്യക്തി ശുചിത്വമാണ്.ഇതിന്റെ പ്രധാന ഘട്ടമാണ് കൈ കഴുകുക എന്നത്. ഇന്നത്തെ ജീവിത ശൈലിയും ദിനചര്യയും അനുസരിച്ച് ഒരു ദിവസം 15 സാഹചര്യങ്ങളിൽ നമ്മുടെ കൈകളിൽ രോഗാണുക്കൾ നിലനിൽക്കുകയും രോഗപ്രതിരോധശേഷിയെ അപകടപ്പെടുത്തുയും ചെയ്യുന്നു .ആരോഗ്യകരമായി കൈ കഴുകുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.

1.വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് കൈകൾ നനയ്ക്കുക. ടാപ്പ് ഓഫ് ചെയ്യുക . നല്ല അളവിൽ സോപ്പ് ഉപയോഗിക്കുക .

2. കൈത്തണ്ടയിലേക്കും വിരലുകൾക്കിടയിലേക്കും നഖത്തിനിടയിലേക്കും സോപ്പ് എത്തിക്കാൻ മറക്കരുത്.

3. കുറഞ്ഞത് 20 സെക്കൻഡ് കൈകൾ സ്ക്രബ് ചെയ്യുക.

4. വ്യത്തിയുള്ള പേപ്പർ അല്ലെങ്കിൽ ടവൽ, ഹാൻസ് ഡ്രയർ ഉപയോഗിച്ച് കൈകൾ ഉണക്കുക.

യാത്ര ചെയ്യുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ശുചിത്വമാണ് . പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നാം . ഈ രോഗത്തിന് നിലവിൽ യാതൊരു വിധ മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല . അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് പ്രധാനം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈപ്പത്തി യിൽ അണുക്കൾ പറ്റാതിരിക്കാൻ മൂക്കും വായും കൈമുട്ടിനു മുകളിൽ ഉള്ളിലാക്കി മറക്കുക .തുടർന്ന് കൈകൾ നന്നായി സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക .പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക .തിരക്കുള്ള സ്ഥലങ്ങൾ, ആശുപത്രികൾ എത്തിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം ആൽക്കഹോൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക .

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള സമ്പത്തിൽനിന്ന് തുടച്ചു നീക്കുന്ന തുക ഒരു ലക്ഷം കോടി ഡോളറിൽ ഏറെയാണ്.പൊതുവെ സാമ്പത്തിക പ്രതിസന്ധിയിലായ ലോകരാജ്യങ്ങളുടെ വളർച്ചയെ അപ്രതീക്ഷിതമായി എത്തിയ വൈറസ് ബാധ പിന്നോട്ടടിയ്ക്കും. ഓക്സ്ഫോർഡ് എക്കണോമിക്സ് അനുമാനം. ഉൽപ്പാദനം കുറയാനും വിതരണ ശൃംഖലകൾ തടസപ്പെടാനും നിക്ഷേപം കുറയാനുമെല്ലാം covid - 19 കാരണമായി. കൊറോണ വൈറസ് ബാധ ഇന്ത്യൻ ഇറക്കുമതിയെ ബാധിക്കും ചൈനയിൽ ഇപ്പോഴും മിക്ക ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഓൺലൈൻ വില്പന സജീവമായേക്കും എന്നാണ് സൂചനകൾ.എന്നാൽ ദക്ഷിണ കൊറിയയിലേക്ക് വ്യാപിച്ച കൊറോണ വൈറസ് ബാധ മൂലം ഇറ്റലിയും പ്രതിരോധത്തിൽ ആയിട്ടുണ്ട്. ഇറ്റലിയിൽമരണസംഖ്യ ഉയരുന്നത് സാമ്പത്തിക രംഗത്തെയും ബാധിക്കുന്നുണ്ട്. പൊതുവെ മാന്ദ്യത്തിലായയൂറോപ്പിനെ ഇറ്റലിയിലെ പ്രതിസന്ധി കൂടുതൽ തളർത്തിയേക്കുംഎന്നാണ് വിലയിരുത്തൽ .

കൊറോണ വൈറസിന് മുമ്പുണ്ടായിരുന്ന ലോകവും ജീവിതവുംഇനി തിരിച്ചു കിട്ടില്ലെന്ന്അമേരിക്കൻ ശാസ്ത്രജ്ഞൻ .ഫലപ്രദമായ വാക്സിൻ കണ്ടെത്തുക ആണ് കൊറോണ വൈറസ് ഭീഷണി അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം . ഈ സാഹചര്യത്തിലും സ്വന്തം വീട്ടുകാരെ പോലും മറന്ന് സുരക്ഷയ്ക്കായി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും പോലീസുകാരുംസർക്കാരും നമുക്കായി പ്രവർത്തിക്കുമ്പോൾ അവരെ അനുസരിക്കാൻനമ്മൾ തയ്യാറാവണം. അതുപോലെതന്നെ ഈ ലോകത്തിന്റെ രക്ഷക്കായി നമുക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാനും കഴിയണം. കൊറോണ വൈറസ് എന്ന രോഗത്തെ നമുക്ക് ഈ ലോകത്തിൽ നിന്നും തുരത്താം. അതിനായി സർക്കാർ പറയുന്നത് അനുസരിക്കാം. വൃത്തിയായി കൈകഴുകാം. ഇത് നന്മയുള്ള കേരളമാണ്. ദൈവത്തിൻറെ സ്വന്തം നാടാണ്. ഇന്ന് നമ്മൾ തനിച്ചിരുന്നാൽ നാളെ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും. ആശങ്കയല്ല ജാഗ്രതയാണ് ആവശ്യം. കരുതലാണ് കരുത്ത് .അതിനായി പൊരുതാം നമുക്ക് ഒറ്റക്കെട്ടായി .

ലാ‍ഞ്ചന കെ ജെ
VIII B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം