സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ പഠിപ്പിച്ച പാഠം

15:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ പഠിപ്പിച്ച പാഠം

പാവപ്പെട്ട ഒരു കർഷകനായിരുന്നു രാമൻ . രാമനും ഭാര്യയും കഠിനാധ്വാനം ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. അവർക്ക് രണ്ടു മക്കൾ .അപ്പുവും അമ്മുവും.രണ്ടുപേരും പഠനത്തിൽ സമർത്ഥർ.അവർ മാതാപിതാക്കളെ അനുസരിക്കുന്നതിലും സഹായിക്കുന്നതിലും മറ്റ് കൂട്ടുകാർക്ക് എന്നും മാതൃകയായിരുന്നു.പത്താം ക്ലാസിൽ നല്ല മാർക്കോടെ പാസ്സായ അപ്പുവിനെ മാതാപിതാക്കൾ പട്ടണത്തിലുള്ള നല്ല കോളേജിൽ ചേർത്തു. അപ്പു പഠിച്ച് ഒരു നല്ല നിലയിലെത്തുമ്പോൾ തങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറും. അതായിരുന്നു അവരുടെ പ്രതീക്ഷ. അതിനായി അവർ കൂടുതൽ കഷ്ടപ്പെടാൻ തുടങ്ങി.<//p>

എന്നാൽ കോളേജ് പഠനം അരംഭിച്ചതോടെ അപ്പുവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി.മാതാപിതാക്കളെ അനുസരിക്കാതെയായി. കൂട്ടുകാർ പറയുന്നതേ അവൻ ചെയ്യൂ.അച്ഛനും അമ്മയും അവനെ ഉപദേശിച്ചു നോക്കി. നീ നല്ലവനായി വളരണം. നിനക്ക് ഒരു നല്ല ജോലി കിട്ടിയിട്ടു വേണം നിന്റെ അനുജത്തിയെ പഠിപ്പിക്കുവാൻ. എന്നാൽ അവൻ അവരുടെ വാക്കുകൾ പുച്ഛിച്ചു തള്ളി.

അപ്പു തന്റെ കൂട്ടുകാർക്കുള്ളതു പോലെ ഒരു ആഡംഭര ബൈക്ക് വാങ്ങി തരണമെന്ന് ശാഠ്യം പിടിക്കാൻ തുടങ്ങി.മാതാപിതാക്കൾ തങ്ങളുടെ നിസ്സഹായാവസ്ഥ അവന്റെ മുമ്പിൽ തുറന്നു കാണിച്ചു. എന്നാൽ തന്റെ ആവശ്യത്തിൽ നിന്നും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല. അപ്പുവിന്റെ ആത്മഹത്യാ ഭീഷണിക്കു മുമ്പിൽ അമ്മ തനിക്ക് ആകെയുണ്ടായിരുന്ന ചെറിയ മാലയും കമ്മലും ഊരി അച്ഛന്റെ കൈയിൽ കൊടുത്തു.അവരുടെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം വച്ചിരുന്ന കാശും എടുത്ത് ഒരു സാധാരണ ബൈക്ക് വാങ്ങി കൊടുത്തു.പിറ്റേന്നു മുതൽ അവൻ അതിൽ കോളേജിൽ പോകാൻ പ്ലാൻ ചെയ്തു.

അവന്റെ എല്ലാ പ്ലാനും തെറ്റിച്ചുകൊണ്ട് കൊറോണ പടരാൻ ആരംഭിച്ചു. അപ്രതീക്ഷിതമായി രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചു. വീട്ടിൽ അടങ്ങി ഇരുന്നിരുന്ന അപ്പുവിനെ അവന്റെ കൂട്ടുകാരിൽ ഒരാൾ വിളിച്ചു.അപ്പൂ നീ ബൈക്കുമായി വാ. നമുക്കൊന്നു കറങ്ങാം.ഉടൻ തന്നെ അപ്പു ബൈക്കുമായി പോകാൻ ഒരുങ്ങി.മാതാപിതാക്കൾ അവനെ തടഞ്ഞു.റാജ്യത്തിന്റെ നിയമം നാം അനുസരിക്കണം .അവന്റെ കു‍ഞ്ഞനുജത്തിയും അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.എന്നാൽ ആരെയും വകവയ്ക്കാതെ അവൻ ബൈക്കുമായി പുറത്തേക്കു പാഞ്ഞു.

പുറത്തേക്കിറങ്ങിയ അപ്പു വഴിയിൽ തന്റെ കൂട്ടുകാരനെ കാത്തു ന്ൽക്കുമ്പോൾ അതാ പത്താം ക്ലാസിലെ തന്റെ ക്ലാസ് ടീച്ചർ പച്ചക്കറി കിറ്റുമായി നടന്നു വരുന്നു. അദ്ദേഹം ചോദിച്ചു അപ്പു നീ എവിടെ പാകുന്നു. വെറുതെ ടൗൺ വരെ ഒന്നു പോകുകയാണ്. നമ്മൾ ആവശ്യമില്ലാതെ പുറത്തു പോകരുത്. വീട്ടിൽ തന്നെ കഴിയണം .കൊറോണ എന്ന മഹാമാരിയെ നാം അങ്ങനെ പ്രതിരോധിക്കണം. അപ്പു അന്റെ അധ്യപകനെയും വകവയ്ക്കാതെ ബൈക്ക് ഓടിച്ചു പോയി.

അപ്പു നേരെ ചെന്നത് ടൗണിൽ വാഹന പരിശോധന നടത്തുന്ന പോലീസുകാരുടെ മുൻപിലേക്കാണ്.പോലീസ് വണ്ടി കൈ കാണിച്ചു നിർത്തി. എവിടെ പോകുന്നു?. മരുന്നു വാങ്ങാൻ പോകുകയാണ്. അവൻ പറഞ്ഞു. എന്നാൽ പോലീസുകാരുടെ തുടർച്ചയായ ചോദ്യം ചെയ്യലിനു മുമ്പിൽ അവൻ പകച്ചു പായി. അവന് ഉത്തരമുണ്ടായിരുന്നില്ല.പോലീസുകാർ അവനെ മർദ്ദിച്ചു. അവർ വണ്ടിയുമായി അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപായി. അവൻ അവരോട് കരഞ്ഞപേക്ഷിച്ചു. ഒടുവിൽ ലോക്ഡൗണിനു ശേഷം മാതാപിതാക്കളുമായി വന്നാൽ വാഹനം തിരികെ തരാമെന്നു പറഞ്ഞ് അവനെ വീട്ടിലേക്ക് അയച്ചു.

എന്തു ചെയ്യണമെന്നറിയാതെ അവർ വിഷമിച്ചു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അനുസരണക്കേടിന്റെ ശിക്ഷ. മാതാപിതാക്കളുും അധ്യാപകനും പറഞ്ഞതനുസരിക്കാത്തതിന്റെ ഫലം അവർ തിരിച്ചറിഞ്ഞു.വീട്ടിൽ ചെല്ലുമ്പോൾ എന്തു പറയും? എങ്ങനെ അവരെ അഭിമുഖീകരിക്കും.

ഇന്നു മുതൽ മാതാപിതാക്കളും ഗുരുക്കന്മാരും പറയുന്നതനുസരിക്കും.അവർ തീരുമാനിച്ചു. അനുസരണക്കേട് ആപത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവോടെ രണ്ടുപേരും വീടുകളിലേക്ക് നടന്നു.

പൂജ ദീപു
I ബി സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ