എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പ്രകൃതി എന്ന ദിവ്യ ഔഷധം
പ്രകൃതി എന്ന ദിവ്യ ഔഷധം
ഇനി വരുമൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന കവിതാമത്സരത്തിൽ മീനുക്കുട്ടി പാടിയ കവിതയാണിത്. അവസാന വരികളും അവൾ പാടി കഴിഞ്ഞിരിക്കുന്നു . ഒരു മഹാമാരി പെയ്തിറങ്ങിയ പോലെ,കാണികളുടെ മനസ്സിനെ ആ കവിത പിടിച്ചു കുലുക്കി. മീനുക്കുട്ടിയുടെ കവിത അവർ സ്വീകരിച്ചു എന്നതിന് തെളിവായി കാണികൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചു .ആ കുരുന്നു മനസ്സിൽ ആശ്വാസ നിർവൃതി .കാണികളുടെ പ്രകടനംഅവളിൽ ആവേശത്തിൻ്റെയും പ്രചോദനത്തിന്റെയും വിത്തുവിതച്ചു .പിന്നീട് ഹെഡ്‍മാസ്റ്ററിന്റെ പ്രസംഗം അവരെ തേടിയെത്തി. അദ്ദേഹം മീനുക്കുട്ടിയെ അഭിനന്ദിച്ചാണ് പറഞ്ഞു തുടങ്ങിയത് .പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു തലമുറയ്ക്കുള്ള വലിയപാഠമായിരുന്നു. അതിങ്ങനെയായിരുന്നു. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ ജീവിക്കുന്ന ചുറ്റുപാട് അവന്റെ ജീവിതത്തിലെ സുപ്രധാന ഘടകമാണ് .ഇന്ന്പ്രകൃതിക്കുമേൽ മനുഷ്യൻ കടന്നുകയറ്റം നടത്തുകയാണ്. കുന്നുകൾ ഇടിച്ചു നിരത്തുകയും വയലുകൾ മണ്ണിട്ടു നികത്തകയും മറ്റും. പ്രകൃതിക്കുമേൽ മനുഷ്യർ നടത്തുന്ന കയ്യേറ്റത്തിന്റെ ദോഷഫലങ്ങളാണ് പ്രകൃതിദുരന്തങ്ങളും പ്രളയവും പലതരം സാംക്രമിക രോഗങ്ങളും .പരിസ്ഥിതി സൗഹൃദ വികസനം എന്ന കാഴ്ചപ്പാടാണ് നാംമുന്നോട്ടു വയ്ക്കേണ്ടത് .ഇന്ന് എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.നാം മനസ്സു വച്ചാൽ ഭക്ഷണസാധനങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്കാവും. ഇന്ന് എവിടെ നോക്കിയാലും പ്ലാസ്റ്റിക്കാണ്.പ്ലാസ്റ്റിക് വിഘടനത്തിന് വിധേയമാകുന്നില്ല.അത് ചെടികളുടെ നാശത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം , ജീവികളുടെ നാശത്തിനും കാരണമാകും എന്നതിന് തെളിവാണ് കഴിഞ്ഞ കാലത്ത് നടന്ന സംഭവങ്ങൾ.ഒരു ആന ചരിഞ്ഞപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ ആനയുടെ വയറ്റിൽനിന്ന് കിലോ കണക്കിന് പ്ലാസ്റ്റിക് കണ്ടെടുത്തു . വിനോദസഞ്ചാരികളായ ആളുകൾ കാട്ടിൽ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് കാട്ടിലെ ജീവികൾക്ക്ഭീഷണിയാകുന്നു. ഇവയൊക്കെ ചെയ്യുന്നത് മൂലം മനുഷ്യൻ പരിസ്ഥിതിയെ അക്ഷരാർത്ഥത്തിൽ കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മനുഷ്യൻ ഭൂമിയുടെ കൊലയാളി എന്ന പേരിനർഹനാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് . പ്രകൃതിയുടെ സംരക്ഷണവും അവകാശവും വരും തലമുറയ്ക്കായി കണ്ണിമയ്ക്കാതെ കാത്തുസൂക്ഷിക്കേണ്ട വരാണ് നാം. ആ പ്രകൃതിയെ വെറുതെ നശിപ്പിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം എന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം പലരിലും കുറ്റബോധം ജനിപ്പിച്ചു. പിന്നീട് എല്ലാവരും വൃക്ഷത്തൈ നട്ടു. ഓരോരുത്തരും വീട്ടിലേക്ക് മടങ്ങാൻ നേരം ഇഷ്ടപ്പെട്ട തൈകൾ കരസ്ഥമാക്കി. നാളുകൾ കടന്നുപോയി. മറ്റൊരു പരിസ്ഥിതി ദിനത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മീനുവും കൂട്ടുകാരും .അവർ പരിസ്ഥിതിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു .നഗര മധ്യത്തിലൂടെ നടന്നു പോകുമ്പോഴാണ് ആ കാഴ്ച അവരുടെ ശ്രദ്ധയിൽപെട്ടത്. തങ്ങളുടെ പ്രചോദനമായ ഹെഡ്‍മാസ്റ്റർ നഗരത്തിലെ ഒരു ഫ്ലാറ്റിൽ നിന്നും എന്തോ സാധനങ്ങൾ നിറച്ച ഷിമ്മി കൂടുകളുമായി അദ്ദേഹം ഇറങ്ങിവന്നു. റോഡ് ക്രോസ് ചെയ്ത് വരുന്ന അദ്ദേഹത്തെ കണ്ടപ്പോൾ കുട്ടികൾ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തേക്കോടി. പക്ഷെ അവരെ തേടിയെത്തിയത് മറ്റൊരു കാഴ്ചയാണ്. അദ്ദേഹത്തിന്റെ കയ്യിലെ ഷിമ്മി കൂട്ടിൽ മുഴുവൻ പ്ലാസ്റ്റിക് കൂടുകൾ ആയിരുന്നു. അദ്ദേഹം അത് ഓടയിലേക്കിട്ടു.തങ്ങൾക്ക് നേർവഴി കാട്ടി തന്ന മാഷിന്റെ പ്രവൃത്തികണ്ട് അവർ വിറങ്ങലിച്ചു നിന്നു പോയി.അവർക്ക് ലജ്ജ തോന്നി. അദ്ദേഹം തിരിച്ചു നടക്കാനോങ്ങവേ, മീനുക്കുട്ടിയേയും കൂട്ടുകാരെയും കണ്ടു. അദ്ദേഹം അവരുടെ അടുത്തേക്ക് എത്തി. വളരെ കാര്യങ്ങൾ അവർ സാറിനോട് ചോദിച്ചു. മാഷിന്റെ ആ പ്രവൃത്തിയുടെ കാര്യവും തിരക്കി. അദ്ദേഹം താമസിക്കുന്നത് ഫ്ലാറ്റിൽ ആണ് എന്ന് അഭിമാനത്തോടെയാണ് അദ്ദേഹം പറഞ്ഞത്. ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് കർക്കടക കാറ്റിനെയും മഴയേയും മാത്രമേ കാണാവൂ. പ്രകൃതിയെ അറിയാതെ ,കാണാതെ ഉള്ള ഒരു ജീവിതം.പക്ഷേ ഇങ്ങനെയുള്ള ഒരാൾക്ക് പ്രകൃതിയെ തൊട്ടറിഞ്ഞ പോലുള്ള പ്രചോദനം നൽകാൻ ആകുമോ ? ഈ ചോദ്യത്തിന് മാഷിന്റെ വക ഉത്തരവുംകിട്ടി .ഇന്റർനെറ്റ് യുഗത്തിലാണ് നാം ജീവിക്കുന്നത്.അതുകൊണ്ട് ആ പ്രസംഗം മൊബൈലിൽ നോക്കി പഠിച്ചതാണ്. അവർക്ക് സങ്കടമായി. പതിയെ പതിയെ പ്രകൃതിയെ അറിയാതെയുള്ള ഫ്ലാറ്റിലെ ജീവിതം, മീനുക്കുട്ടി കുഞ്ഞനുജത്തിക്ക് പോളിയോ കൊടുക്കാൻ അമ്മയോടൊപ്പംഹോസ്പിറ്റലിൽ എത്തിയപ്പോൾ സാറിനെ കണ്ടു മുട്ടി. ഡോക്ടറോട് അദ്ദേഹത്തിന് എന്തുപറ്റി എന്ന് ചോദിച്ചു.ഡോക്ടർ പറഞ്ഞ വാക്കുകൾ അവളെ അസ്വസ്ഥയാക്കി. സാറിന്റെ ജീവിതത്തിലെ ഒറ്റപ്പെടൽ കൊണ്ടാകാം അദ്ദേഹത്തിന് വിഷാദരോഗം പിടിപെട്ടു.മീനു അദ്ദേഹത്തിൻ്റെ ഫ്ലാറ്റിലെത്തി അദ്ദേഹത്തെ പ്രകൃതിയിലേക്കടുപ്പിച്ചു. പ്രകൃതിയുമായി സംസാരിപ്പിച്ചു.പ്രകൃതി സൗന്ദര്യം ആസ്വദിപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ പ്രകൃതിയിലേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് അസുഖം ഭേദമായി .ഫ്ലാറ്റ് വിട്ട് അദ്ദേഹം ഒരു ഗ്രാമത്തിൽ വീടു വാങ്ങി. പ്രകൃതിയുമായി ഇണങ്ങി ചേർന്നു.ഇന്നദ്ദേഹത്തിന് സന്തോഷമാണ്. അദ്ദേഹം മീനുവിനോട് പറഞ്ഞു. പ്രകൃതിയെ അറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു. "പ്രകൃതി ഔഷധമാണ്. പ്രകൃതി തന്നെയാണ് ഏറ്റവും വലിയ ഔഷധം ."
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ