സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/വാസുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
വാസുവിന്റെ തിരിച്ചറിവ്


അപ്പോഴും വീടിന്റെ മുറ്റത്ത് മഴ പെയ്തുകൊണ്ടിരുന്നു...തോരാത്ത മഴ...മഴയുടെ ഇടവേളകളിൽ കാറ്റ് പറന്നെത്തും. എട്ടാം ക്ലാസുകാരനായ വാസു വീടിന്റെ ജനാലയിലൂടെ മുറ്റത്തേക്കു നോക്കി, മന സ്സിൽ പറഞ്ഞു: ‘ഈ മഴ ഇന്നു തീരുന്ന ലക്ഷണമില്ല. വീട്ടിലാണെങ്കിൽ കറന്റുമില്ല, ഉണ്ടായിരുന്നെങ്കിൽ ടി.വി കാണാമായിരുന്നു’. അവൻ എന്തു ചെയ്യണമെന്ന് ഓർത്തിരിക്കുമ്പോഴായിരുന്നു അവന്റെ സഹോദരന്മാരുടെ വരവ്.

അവരിൽ ഒരാൾ പറഞ്ഞു, "നമ്മൾക്ക് തലയണവച്ച് കളിച്ചാലോ?”. അതു നല്ലൊരു ആശയമാണെന്ന് വാസുവിനും മറ്റേ സഹോദരനും തോന്നി. അവർ തലയണവച്ച് പരസ്പരം തല്ലി കളിച്ചു. അവർ കളിച്ച് സമയം പോയതറിഞ്ഞില്ല. പെട്ടെന്നാണ് കറന്റിന്റെ വരവ്. വാസു ഓടിച്ചെന്ന് സമയം നോക്കി. സമയം 8.30. ഏകദേശം 5.45 ആയപ്പോൾ കറന്റു പോയതാണ്. അവൻ ടി.വി ഓൺ ചെയ്തു, എന്നിട്ട് എല്ലാവരുംകൂടിയിരുന്ന് കൊച്ചു ടി.വിയിലെ ജാക്കിചാൻ കണ്ടു. കുറച്ചുനേരം കഴിഞ്ഞ് അവൻ എഴുന്നേറ്റ് പോയി പുസ്തകം വായിച്ചു...വായിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അവൻ മയങ്ങിപ്പോയി.

പതിവുപോലെ പിറ്റേദിവസവും താമസിച്ചെഴുന്നേറ്റ വാസു പ്രഭാതകൃത്യങ്ങൾ ചെയ്തിട്ട് നേരെ പാലുംപാത്രവും പത്രവും എടുക്കാൻ പോയി. തിരിച്ചുവന്നിട്ട് പത്രം ഒന്നോടിച്ചു വായിച്ചുനോക്കി മടക്കിവച്ചപ്പോ ഴാണ് എന്തോ അവന്റെ കണ്ണിൽ ഉടക്കിയത്. വാസു പത്രത്തിലെ ആ വാർത്ത വായിച്ചു..കൊറോണ വൈറസ്. ലോകത്താകെ മരണം ഒരുലക്ഷം കടന്നു. മരണനിരക്കിൽ മുമ്പിൽ അമേരിക്ക, മരണ സംഖ്യ 20,000 കടന്നു. ഇറ്റലിയും സ്പെയിനും തൊട്ടു പുറകിൽ. ലോകത്ത് സുഖപ്പെട്ടവർ 4ലക്ഷം കടന്നു. അവൻ പത്രവായന നിർത്തിയിട്ട് എന്തോ ആലോചിച്ചു. പത്രമാധ്യമങ്ങളും ടി.വിയും ഉണ്ടായിട്ട് അവൻ ഇന്നാണ് അതിനെക്കുറിച്ച് കേൾക്കുന്നതു തന്നെ. അവൻ ടി.വി ഓണാക്കിയിട്ട് ന്യൂസ് ചാനൽ വച്ചു. ചാനലിന്റെ അടിയിൽ എഴുതിക്കാണിച്ചു, കോവിഡ്-19. ഇന്ത്യയിൽ ആകെ മരണം 255. 169854 പേർക്ക് രോഗബാധ. ഏറ്റവും കൂടുതൽ രോഗബാധയും മരണവുമുള്ളത് മഹാരാഷ്ട്രയിലാണ്, അവിടെ മരണം 170 പേർക്ക്. 1985 പേ‍ർക്ക് രോഗബാധ. കേരളത്തിൽ 2 മരണം. 385 പേർ ചികിത്സ യിൽ. ഇടയ്ക്കു സുരക്ഷാമാർഗ്ഗങ്ങൾ ടി.വിയിൽ കാണിക്കുന്നുണ്ട്, കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ തൊടരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നന്നായി കഴുകണം...തുടങ്ങിയവ.

അന്നുതൊട്ട് വാസു സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിച്ചു. അവൻ അതിന്റെ വിലയറിഞ്ഞു. കൂടാതെ അവൻ ലോകത്തിലുള്ള കോവിഡ് ബാധിതർക്കും അതുമൂലം മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.


ആൽബിൻ സിബി
7 ബി സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം