ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണല്ലോ മലിനമാക്കുന്നത്. ഫാക്ടറികളിലെ മലിനജലം,പ്ലാസ്ററിക്ക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. ഇന്ന് കാണുന്ന് പല രോഗങ്ങളും ഇതിൻറെ ഫലമാണ്. നാം വലിച്ചെറിയുന്ന ചിരട്ടകൾ,കളിപ്പാട്ടങ്ങൾ തുടങ്ങിയവയിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയും അവിടെ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ നിരവധിയാണ്. ഡെങ്കിപ്പനി,മലേറിയ തുടങ്ങിയവ ഉദാഹരണം മാത്രം. ജൂൺ5നാണല്ലോ നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നാം നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതാണ്.മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ വായു മലിനീകരണം തടയാം. വനനശീകരണം നമ്മുടെ പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. നമ്മുടെ പ്രാചീന സംസ്കാരം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു. പ്ലാസ്ററിക്ക് വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ നമുക്ക് അപകടകാരികളാണ്. പുഴകളിലും മററും മാലിന്യം നിക്ഷേപിക്കുന്നത് വഴി അനേകായിരം ജനങ്ങളുടെ കുടിവെളളം മലിനമാക്കുന്നു. ഇപ്പോൾ നമ്മൾ നേരിടുന്ന മറ്റൊരു വിപത്ത് ഓസോൺ പാളിയിലെ വിളളലാണ്.അതിനുളള പ്രധാന കാരണം എയർകണ്ടീഷണർ പോലുളളവ പുറത്തുവിടുന്ന CFC തുടങ്ങിയവയാണ്. സൂര്യാഘാതം, ആഗോളതാപനം തുടങ്ങിയവയെല്ലാം ഇതിന്റെ ഫലങ്ങളാണ്.ഇവയെല്ലാം ജീവജാലങ്ങൾക്ക് ഭീഷണിയാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞ എടുക്കാം.

ആൻ മരിയ സണ്ണി
4 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം