ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chittadi School (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


പഠിക്കാനിരുന്നഎന്നോട്
അമ്മയെൻ കാതിൽ മന്ത്രിച്ചു
പഠിക്കേണ്ട കൊല്ലപ്പരീക്ഷയില്ല
കുഞ്ഞനിയത്തിയോടൊപ്പം കളിച്ചോളൂ
മിഴിച്ചു നിന്ന എന്നോട്
കള്ളച്ചിരിയോടെ അച്ഛനും കണ്ണിറുക്കി
ഒന്നുമറിയാതെ സന്തോഷം കൊണ്ടെൻ മനം തുളുമ്പി
വാർത്തകൾ ചുമരുകൾക്കുള്ളിൽ
അലയടിച്ചപ്പോൾ എൻ കാതിലും മുഴങ്ങി
കൊറോണ
ദിനങ്ങൾ കൊഴിയവെ......
അടുക്കളയിലെ പലഹാരപ്പാത്രങ്ങൾ
ഒഴിഞ്ഞു കിടക്കുന്നു.
വരിവരിയായി വിരുന്നെത്തിയ ഉറുമ്പിൻ
കൂട്ടങ്ങളെ കാണാനില്ല
വിശ്രമമില്ലാതോടിയ അച്ഛൻെറ
വണ്ടിയും മുറ്റത്തു കിടന്നുറങ്ങുന്നു
എൻെറയടുത്തോടിയെത്താറുള്ള
കളിക്കൂട്ടുകാരിയെയും കാണുന്നില്ല
ലോകംമുഴുവൻ കീഴടക്കിയെങ്കിൽ
കൊറോണേ നീ എത്ര ഭയങ്കരൻ.
                                                    

അവ്നി സുധീർ
1 A ചിറ്റടി എ എൽ പി സ്കൂൾ കണ്ണൂർ , തളിപ്പറമ്പ നോർത്ത്
lതളിപ്പറമ്പനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത