റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
നേരം നന്നായി പുലർന്നിരിക്കുന്നു ഇന്നലെ വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത് മലയാളംംഎനിക്ക് അത്ര ശരി പോര എന്ന് പറഞ്ഞു പത്രം വായിപ്പിക്കൽ പതിവായിട്ടുണ്ട്. അടുക്കളയിൽ നിന്ന് അമ്മയുടെ അട്ടഹാസവും അച്ഛൻറെ തിരക്കുകളും ഇന്ന് ഞായറാഴ്ച അല്ലല്ലോ എന്തായാലും കുറച്ചു കൂടി ഉറങ്ങട്ടെ. മെല്ലെ എഴുന്നേറ്റു അച്ഛൻ നല്ല ഉറക്കമാണ് അമ്മയുടെ അടുത്തു പോയി.അമ്മയുടെ തിരക്കൊഴിഞ്ഞ ചിരിക്കുന്ന മുഖം ജീവിതത്തിൽ ആദ്യമായി കാണുകയാണ് എനിക്ക് തന്നെ ഒരു ഇഷ്ടവും സന്തോഷവും തോന്നി. സാധാരണ അമ്മയ്ക്ക് തിരക്കും കയ്യിൽ ഫോൺ സ്കൂളിലെ കാര്യങ്ങൾ എന്തെങ്കിലും അമ്മയുടെ അടുത്ത് പോയി പറയാൻ നോക്കിയാൽ അമ്മപറയും,പോയിരുന്നു പഠിക്ക്,എന്താണ് കാര്യം എന്ന് അറിയണമല്ലോ അമ്മയോട് തന്നെ ചോദിക്കാം. ഇന്നാർക്കും ഒരു തിരക്കുമില്ല? ഞാൻ ചോദിച്ചു .രാജ്യം അടച്ചുപൂട്ടൽ ആണ് മോനെ.കൊറോണ എന്നത് എനിക്ക് വേണ്ടത്ര മനസ്സിലായില്ലെങ്കിലും സന്തോഷം തോന്നി. പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് ഒരു മഹാമാരി ആണെന്നും അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാ എന്നും,..! കുറച്ചുദിവസം സമാധാനവും നിറഞ്ഞ വീട്ടിൽ ചെലവാക്കാൻ കഴിഞ്ഞപ്പോൾ എനിക്കും അനിയനും സന്തോഷം തോന്നി. വീട്ടിൽ പച്ചക്കറി കൃഷി ആരംഭിച്ചു.പോലീസുകാരും ആരോഗ്യ കാരും തരുന്ന നിർദേശങ്ങൾ നമ്മൾ അനുസരിക്കണമെന്ന് അച്ഛൻ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്ന ഉണ്ടായിരുന്നു . പുറത്ത് ഇറങ്ങാറില്ല.അച്ഛൻ ജോലിക്ക് പോയി വൈകിവരുന്ന വൈകുന്നേരങ്ങളിൽ കൈ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ ആരും എങ്ങും പുറത്തിറങ്ങുന്നില്ല എനിക്ക് പ്രയാസം കൂടിവന്നു ഒന്നും കിട്ടാത്തത് കൊണ്ടല്ല എല്ലാവരും ഇവിടെ തന്നെ ഇരിക്കുന്നു എങ്ങും പോകാൻ പറ്റുന്നില്ല എങ്ങനെയാണ് ഇതൊന്ന് മാറി കിട്ടുക .!അതിജീവനം അതിജീവനം എന്ന് പറയുന്നത് എന്താണെന്ന് കുറേശ്ശെ മനസ്സിലാക്കുന്നു. |