പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മിണ്ടാത്ത അച്ഛൻ
മിണ്ടാത്ത അച്ഛൻ
എന്താ അമ്മേ അച്ഛനൊന്നും മിണ്ടാത്തെ? സാധാരണ ഗൾഫീന്നുവന്നാൽ ചോക്ലേറ്റും കളിപ്പാട്ടവുമായി വാരിയെടുക്കാറുള്ള അച്ഛനെന്തു പറ്റി ? അച്ഛനെന്നെ ഇഷ്ടമെല്ലേ ?മുകളിലെ മുറിയിൽ നിന്നും എന്താ എടുക്കുന്നെ ? ഞാനൊന്നു നോക്കട്ടെ ?നാലു വയസ്സുകാരൻ ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ 'അമ്മ കരയാൻ തുടങ്ങി .'അമ്മ കരയണ്ട .എന്താ പറ്റിയത് ? മോനെ ,അച്ഛൻ കൊറോണ രോഗം ഉണ്ടോന്ന് അറിയാൻ ഇരുപത്തെട്ട് ദിവസം ആരുമായും ബന്ധമില്ലാതെ ഇരിക്കുകയാ ...അല്ലെങ്കിൽ രോഗം നമുക്കൊക്കെ വരും മോനെ ? ഉണ്ണിക്കുട്ടൻ ഒന്നും മനസ്സിലാകാതെ അമ്മയുടെ കണ്ണുനീർ തുടച്ച് കൊണ്ട് കെട്ടിപ്പിടിച്ചു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ