സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക്ഡൗൺ അപാരത



നിരത്തുകളെല്ലാം പതിവിലേറെ വിജനമായിരിക്കുന്നു
സ്കൂളുകളിൽ പോകുന്ന വഴിക്ക് എന്നും കണ്ടിരുന്ന
ബാപ്പുജിയുടെ പ്രതിമയ്‌ക്കു മുന്നിൽ ഇന്നാ
പൊടിപടല മറയില്ല.....
തെളിഞ്ഞു കാണാം....
കിഴക്കൻ ചെരുവിൽ തെല്ലുമാത്രം
ബാക്കിയായി മൊട്ട കുന്നുകൾ
എന്തോ പിറുപിറുത്തു ചിരിക്കുന്നു.....
"പുലർച്ചെ ഹാജരാകാറുള്ള
ലോറികളും ജെസിബികളും
ഇപ്പോൾ വരാറില്ല പോലും"
കാടിന്ന് സുഖമായി ഉറങ്ങുകയാണ്,
കയ്യേറ്റക്കാരുടെ ഒരു വിവരവുമില്ലാതായിരിക്കുന്നു
ഫാക്ടറിയിലെ വിഷപ്പുക കലർന്ന്‌ ഇരുണ്ട മാനമിന്ന്‌
വേനൽ മഴയ്ക്ക് ശേഷം കൂടുതൽ വ്യക്തം.
നഗരത്തിൽ സ്വൈര്യവികാരം നടത്തുകയാണത്രേ
നമ്മുടെ വന്യജീവർഗം....
അന്തരീക്ഷതാപം മൂലം
ആകാശമേൽക്കൂര പൊട്ടിവീണാൽ
ഞാൻ കടന്നുകളയാമെന്നോർത്ത
ഓസോണിലെ ആ വലിയ ഓട്ട
കാണാതായെന്ന്‌ വാർത്തയിൽ പറഞ്ഞുകേട്ടു
ഇതിന്റെയൊക്കെ ഹേതുവിനെപ്പറ്റി
ചിന്തിച്ചലഞ്ഞ ഞാൻ എത്തിച്ചേർന്നതോ
ഈ ഇംഗ്ലീഷ് പദത്തിലും " ലോക്ഡൗൺ"

 



അമൃത വിജയൻ
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത