കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആർ.പ്രസന്നകുമാർ
9.പ്രാവ് വിരിഞ്ഞിറങ്ങി - ആരുമറിയാതെ....?
ആശയം - ആര്.പ്രസന്നകുമാര്‍
ഫോട്ടോ -ബാലു ഭാസ്കര്‍ - 31/03/'10
-
എയര്‍ ഹോളിന്റെ ഇരുളില്‍ എന്താണ്....? -
ഓ... പാവം പ്രാവു്...ഇരുന്നോട്ടെ... -
പ്രാവ് എവിടെ...? തീറ്റ തേടി പോയതാവാം... ഏതായാലും മുട്ട അവിടെയുണ്ട്.. -
അതേ മുട്ടകള്‍...ഒന്ന്...രണ്ട്. -
മുട്ടയും തേടി ദാ പ്രാവ് വരുന്നുണ്ട്...മാറി നില്ക്കാം... -
അടയിരിപ്പ് തുടങ്ങി.. -
പാവം പ്രാവുകള്‍...അടയിരുന്നോട്ടെ.... -
മുട്ട വിരിഞ്ഞു... -
അമ്മയെവിടെ... -
ദാ ഓമനത്വം തുളുമ്പുന്ന രണ്ടു കുഞ്ഞുങ്ങള്‍.. -
രണ്ടാം ദിവസം -1 -
രണ്ടാം ദിവസം -2 -
മൂന്നാം ദിവസം -1 -
മൂന്നാം ദിവസം -2 -
നാലാം ദിവസം -1 -
നാലാം ദിവസം -2 -
അഞ്ചാം ദിവസം -1 -
അഞ്ചാം ദിവസം -2 -
അഞ്ചാം ദിവസം -3 --- പറക്കാറായോ....?
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
8.തത്തമ്മയുടെ കളിക്കൂട്ടുകാരി
ആശയം - ആര്.പ്രസന്നകുമാര്‍
ഫോട്ടോ -ബാലു ഭാസ്കര്‍ - 30/03/'10
-
ഹായ്..... അച്ഛന്റെ കൈയിലൊരു തത്ത -
അയ്യോ...പറന്ന് പറന്ന് മാവിന്റെ കൊമ്പിലായി.... -
ഹാവൂ... വീണ്ടും പറക്കാന്‍ തുടങ്ങുന്നു.... -
പറക്കുന്നു... താഴേക്കു തന്നെ.... -
എന്തൊരു സ്പീഡ്.....! -
ഇതാ എന്റെ തലയില്‍ തന്നെ വന്നിറങ്ങി -
പിന്നെ വട്ടം കറങ്ങി... -
ഇതാ ഞാനും വട്ടം കറങ്ങി... -
വീണ്ടും അച്ഛന്റെ കൈയില്‍... -
എന്നാലൊരുമ്മ കൊടുക്കാം.... -
എന്റെ അളകങ്ങള്‍ മാടിയൊതുക്കുന്നതു കണ്ടോ... -
ഇപ്പഴാ നെറ്റിയിലെ മുടിയൊക്കെ മാറിയത്... -
ഹായ്...എന്റെ കൈയിലും വന്നു... -
തോളിലേക്ക് കയറി... -
പിന് മുടി ചീകി മിനുക്കി.. -
കാതിലൊരു കിന്നാരം പറഞ്ഞ്... -
ഞങ്ങളൊന്ന് ചാച്ചി ഉറങ്ങട്ടെ... -
ഡാന്‍സ് ക്ലാസിനു പോകട്ടെ...തത്തമ്മേ... -
നീയും വരുന്നോ...തലയിലിരുന്ന്... -
അയ്യേ...എനിക്ക് ഇക്കിളിയാകുന്നു... -
മുതുകിലൂടെ... മെല്ലെ നടന്ന്... -
തോളത്തിരുന്ന്... -
കാതില്‍ കൊഞ്ചിക്കുഴഞ്ഞ്... -
വേണ്ട ഇത് നിന്റെ കൂടല്ല... എന്റെ പക്ഷിക്കൂടാണ്.. -
ഈ കൂട്ടിലേക്ക് വരുന്നോ തത്തമ്മേ... -
എന്റെ കിളിക്കൂട് ...കിളികളും.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
7.ഭാവങ്ങള്‍ .... ഭാവനകള്‍
ആശയം - ആര്.പ്രസന്നകുമാര്‍
ഫോട്ടോ -ബാലു ഭാസ്കര്‍ - 30/03/'10
-
ഞാന്‍ ആലോചിക്കട്ടെ......
-
ആലോചന ഒരു കവിതയായാലോ.....
-
അല്ല വേണ്ട ഒരു ചെറുകഥയാവാം.....
-
ബാലകഥയാണ് കേട്ടോ.....
-
തമാശയാണ് കഥയില്‍.... പിന്നെ ചിരിക്കാതൊക്കുമോ....
-
ഇടയ്ക് ഒന്നു പുഞ്ചിരിക്കാം...വീണ്ടും ആലോചിക്കണ്ടെ.....
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
6.ഗ്രാമീണ ചാരുതയുടെ അപൂര്‍വ വിരുന്ന്.
-
കൊടുമണ്‍ ഐക്കാട് ചൂരക്കുന്നില്‍ മലനട മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ച
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
5.ചന്ദ്രയാന്‍ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു
-
ചന്ദ്രയാന്‍ ചരിത്രം വീണ്ടും സൃഷ്ടിക്കുന്നു - ചന്ദ്രനില്‍ വന്‍ ഹിമശേഖരം കണ്ടെത്തി - പത്ര റിപ്പോര്‍ട്ട് കാണുക.
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 03/03/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
4.മദം പൊട്ടുന്ന കേരളം - പത്രത്താളുകളില്‍ നിന്ന്
4.സ്ഥലം - ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രം
ആനയുടെ പേര് - മണികണ്ഠന്
ഉടമസ്ഥന് - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
3.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
ആനയുടെ പേര് - ആറന്മുള കാശിനാഥന്
ഉടമസ്ഥന് -
-
വിരണ്ടോടിയ ആനയെ കാലില്‍ കുരുക്കിട്ട് തളയ്കുന്നു . പെട്ടെന്ന് പ്രകോപിതനായ ആനയെ കണ്ട് പാപ്പാന് ഭയചകിതനായി പിന്തിരിഞ്ഞോടുന്നു. -
ആനയുടെ ഉടല് തണുപ്പിക്കാന്‍ പാപ്പാന്മാര് വെള്ളം ഒഴിക്കുന്നു. -
ആനയെ അനുനയിപ്പിക്കാന്‍ പഴവും വെള്ളവും നല്കുന്നു.
പ്രമാണം:Uts7.jpg
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 03/03/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
2.സ്ഥലം - മലയാലപ്പുഴ ദേവീക്ഷേത്രം
ആനയുടെ പേര് - കൊടുമണ്‍ കണ്ണന്
ഉടമസ്ഥന് -
-
ക്ഷേത്രത്തിന്റെ ഉത്സവ കമാനം തകര്‍ക്കുന്നു. -
സമീപത്തെ കട തകര്‍ക്കുന്നു. -
ആനയിടഞ്ഞപ്പോള്‍ ഓടി മാറാന്‍ ശ്രമിക്കുന്ന കപ്പലണ്ടി കച്ചവടക്കാരന് -
സമീപത്തെ കടയിലെ മേശകള്‍ കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞപ്പോള്‍. -
മയക്കുവെടി കൊണ്ട് റോഡില്‍ മയങ്ങി നിന്ന ആനയെ നാട്ടുകാര്‍ വടം കെട്ടി വലിച്ചു കൊണ്ടു പോകുന്നു.
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം - 02/03/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1.സ്ഥലം - എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം
ആനയുടെ പേര് - അയ്യപ്പന്
ഉടമസ്ഥന് - അന്‍സാരി, വായ്പൂര്
-
ഇടഞ്ഞ ആനയെ ജീവന് പണയം വെച്ച് പാപ്പാന് തളയ്കുന്നു -
പാപ്പാനെ ചുഴറ്റിയെറിഞ്ഞ് കുത്തിപ്പരിക്കേല്‍പ്പിച്ച ആനയെ ക്ഷേത്രവളപ്പില്‍ ബന്ധിച്ചിരിക്കുന്നു.
കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 24/02/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
3.പരാക്രമം ആനയോടു വേണ്ട പിള്ളാരേ.....?
ബത്തേരി - ഗൂണ്ടല്‍പേട്ട് ദേശീയപാതയില്‍ കുട്ടിക്കൊമ്പനും ബൈക്ക് യാത്രികരും തമ്മിലുള്ള സംഘട്ടനരംഗം
-
ആനയെ കണ്ട് ബൈക്ക് നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. ആന തുമ്പി ചുരുട്ടി ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നു. -
വക വെയ്ക്കാതെ ഫോട്ടോ എടുക്കാന്‍ തുനിഞ്ഞ പയ്യന്സുകളുടെ നേരെ ആന പാഞ്ഞടുക്കുന്നു -
പിന്യാത്രക്കാരനെ തുമ്പി കൊണ്ട് തട്ടിത്തെറിപ്പിക്കുന്നു. അയാള്‍ ഓടി രക്ഷപ്പെടുന്നു. -
അരിശം തീരാതെ ബൈക്ക് കാട്ടിലേക്ക് തട്ടിത്തെറിപ്പിക്കുന്നു, മുന്യാത്രക്കാരനെ തുമ്പിയില്‍ ചുരുട്ടി പിന്നാലെ എറിയുന്നു. അയാള്‍ ബൈക്കിന്റെ മറവില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.
കടപ്പാട് - മാതൃഭൂമി ദിനപ്പത്രം - 26/02/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
2.സഹ്യപുത്രന്റെ നീരാട്ട് - ആര്.പ്രസന്നകുമാര്‍.
-
വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ... -
ഹാവൂ ... അനുമതി കിട്ടി. ഇനി വിസ്തരിച്ചൊന്നു കുളിക്കുക തന്നെ. പൈപ്പ് എങ്കില്‍ പൈപ്പ്. ങ്ഹാ ... എന്തൊരു തണുപ്പ്! ...ആദ്യം സ്വല്പം കുടിക്കട്ടെ... -
.... ഈ രാമന് ചേട്ടന്റെ ഓരോ കാര്യങ്ങള്‍...? കുളിക്കണമെങ്കില്‍ 360 ഡിഗ്രി തിരിയണമത്രെ. ഉം തിരിയുക തന്നെ... -
...ഹാവൂ, 90 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. തിരിഞ്ഞാലെന്താ ... എന്തൊരു സുഖം! -
വീണ്ടും 90 ഡിഗ്രി തിരിഞ്ഞു. എന്റെ ദേഹത്ത് നന്നായി വെള്ളം കോരി ഒഴിക്കണേ... കണ്ടോ, എനിക്കറിയാം. എന്നെ പറ്റിക്കുകയാ... -
ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....! -
തിരിഞ്ഞു കളയാം... അല്ലേലും വലിയവര്‍ വേണമല്ലോ ക്ഷമിക്കാന്‍....! -
ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാര്‍...? ഒന്നു കിട്ടിയിരുന്നെങ്കില്‍ ..! പപ്പടമാക്കാം ..! (എന്റെ ജയന് ചേട്ടാ............!) -
ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു. -
വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും... -
ഇടച്ചങ്ങല മുറുക്കുകയാണ്. പേടിക്കണ്ട... ഈ പാവം മനുഷ്യരുടെ കാര്യമേ... ഞാനൊന്നു മസില് പിടിച്ചാല്‍ ഏതു ചങ്ങലയും പൊട്ടും! -
മുറുക്കി കഴിഞ്ഞു ...ങ്ഹാ പരിചയപ്പെടുത്താന്‍ മറന്നു പോയി. എന്റെ പുറത്തിരിക്കുന്നത് രാമന് ചേട്ടനും താഴെ നില്‍ക്കുന്നത് ലക്ഷമണന് ചേട്ടനുമാണ് കേട്ടോ ...ചെല്ലക്കിളികള്‍! -
ങ്ഹാ ... രാമന് ചേട്ടന്റെ ചന്തി നോവാതിരിക്കാന്‍ ചാക്ക് വിരിക്കുകയാണ്. ഉം ... എന്റെ രോമത്തിനു പോലും എന്തൊരു ശക്തി! -
രാമന് ചേട്ടന് എന്റെ പുറത്തിരിക്കാന്‍ താല്പര്യമില്ലെന്നു തോന്നുന്നു. നല്ല വെയിലല്ലേ...? എന്നാ വേണ്ട... നമുക്കു മൂവര്‍ക്കും കാല്‍നടയായി പോകാം...അല്ല പിന്നേ... -
ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കന് ഏതാ?കുളിസീന്‍ കാണാന്‍ വന്നിരിക്കുകയാ ... നല്ല കാര്യം! -
രാമന് ചേട്ടന് ഗേറ്റ് തുറക്കാന്‍ പോയി. .... എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. കൊമ്പുയര്‍ത്തി ഒരു റ്റാ റ്റാ വീട്ടുകാര്‍ക്ക് കൊടുത്തു കളയാം....
സ്കൂള്‍ മാനേജര്‍ മുകളില്‍ വീട്ടില്‍ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങള്‍.
ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആര്.പ്രസന്നകുമാര്‍. SITC -04/01/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1.മീട്ടുവിന്റെ കുസൃതികള്‍ - ആര്.പ്രസന്നകുമാര്‍
-
ആരാണ് പടി കയറി വരുന്നത്...? -
ഓ... യജമാനനാ , ഒന്നെണീറ്റ് വാലാട്ടിക്കളയാം! -
ങ്ഹേ...ചിരിച്ചിട്ടുകൂടി മൈന്‍ഡു ചെയ്യുന്നില്ലല്ലോ....? -
ഞാന്‍ പിണക്കമാ കേട്ടോ .... ങാ ...വേറൊരു പണി ഉണ്ട്...യജമാനന്റെ ഉടുപ്പല്ലേ കിടക്കുന്നത്...? -
കടിച്ചു കീറുക തന്നെ. 'മൈന്ഡുന്നോന്ന് ' അറിയണമല്ലോ...? -
ഇടയ്ക്ക് ഒന്ന് നോക്കട്ടെ, യജമാനന് കാണുന്നുണ്ടോ....? -
ശൂ....ശൂ... എന്നെനിക്ക് വിളിക്കാനൊക്കില്ലല്ലോ...? കുരച്ചും കൊണ്ട് വിളിക്കാം....ബൗ....ബൗ..ബൗ -
പണി പറ്റി.... യജമാനന് ഉടുപ്പ് പിടിച്ച് വാങ്ങിയത് കണ്ടില്ലേ...? -
ഹ....ഹ.... എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും......! ഹ....ഹ....
സ്കൂളിലെ സയന്‍സ് അദ്ധ്യാപിക ശ്രീമതി.ഉഷാദവി.പി.ബി.യുടെ 'മീട്ടു' എന്ന നായയുടെ വ്യത്യസ്ഥഭാവങ്ങള്‍.
ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആര്.പ്രസന്നകുമാര്‍. SITC -04/01/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>