മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ചിണ്ടനും കിട്ടുവും
ചിണ്ടനും കിട്ടുവും
ഒരു ദിവസം ചിണ്ടൻ കുരങ്ങൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അതാ മരച്ചുവട്ടിൽ നിറയെ ഞാവൽ പഴങ്ങൾ കിടക്കുന്നു. അവൻ ആർത്തിയോടെ അത് തിന്നാൻ തുടങ്ങി. "നീ കൈ കഴുകിയിട്ടാണോ കഴിക്കുന്നത്?നദിക്കരയിൽ കിടക്കുകയായിരുന്ന കിട്ടുമുതല ചോദിച്ചു. മനുഷ്യരുടെ ഇടയിലെല്ലാം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൈ വൃത്തിയായി കഴുകിയില്ലെങ്കിൽ എല്ലാ വർക്കും ഈ രോഗം പിടിക്കും അതു കൊണ്ട് നീനന്നായി കൈകഴുകിയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ. അതുപോലെ ഇതിലെയൊന്നും കറങ്ങി നടക്കണ്ട. പഴങ്ങൾ ശേഖരിച്ച് വേഗം വീട്ടിലേയ്ക്ക് പൊയ്ക്കോ.വീട്ടിൽ തന്നെ ഇരുന്നാൽ മതി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |