എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/വിജനത.

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജനത

ലോകം ഇരുളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു.....
വിജനമായ വഴികളിൽ നിശ്ച്ചലമായ അന്തരീക്ഷം.
പാതി വഴിയിൽ മിത്രങ്ങളെ
ഉപേക്ഷിച്ചു പുതിയ ലോകത്തേക്ക്...
ജനക്കൂട്ടങ്ങളില്ല, എങ്ങും നിശബ്ദമായ അന്തരീക്ഷം
ട്രാഫിക്ജാമുകളിൽ മുഖം മറച്ച ഒരാൾ
രക്ഷക്കായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന "മാലാഖമാർ "
ഇരുട്ട് നിറഞ്ഞ ലോകം, ആശയവിനിമയം ഇല്ലാത്ത രാജങ്ങൾ....
പട്ടിണിയാൽ വിതുമ്പുന്ന കുഞ്ഞു മനസ്സുകൾ.....
ദാരിദ്ര്യത്താൽ മനം നൊന്ത് ജീവനോടുക്കുന്ന കർഷകർ...
എന്റെ ലോക നാഥനെ.....
നീ കാണുന്നുവോ ഈ ദുർഘട കാഴ്ച്ചകൾ...
നിന്റെ മിഴികൾക്കിന്നെന്തു പറ്റി?...
ഇരുളാൽ നിറഞ്ഞ ഈ ലോകം
നാളേക്കു പ്രകാശമേകട്ടെ.....
 

നൗറീൻ നാസർ പി കെ
10 എസ്.ഒ.എച്ച്.എസ്. അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത