കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലം

12:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

നിശ്ചലം ഇന്നു നാടും നഗരവുo
കോ വിഡ് 19 എന്ന മഹാമാരി
പടർന്നു പിടിച്ചു നാടെങ്ങുo
എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ
പിന്നിടുന്നിതാ നിറമില്ലാതോ രോ ദിനങ്ങളും
തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും
വിജന മാം വീഥികൾ, ചക്രമില്ലാ റോഡുകൾ
താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും
അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ, 
കുന്നു കൂടുന്നു രോഗികൾ
ആശ്വാസമേകി കൈകോർത്തിടുന്നു
വെള്ളയണിഞ്ഞൊരു കൂട്ടം മാലാഖമാർ
മാനത്ത് നോക്കവേ ശാന്തമായ് വായുവും
പ്രതീക്ഷയേകി മുളയ്ക്കുന്നു വിത്തുകൾ
ക്ഷമയോടെകാത്തിടാംനിറമേകുംനാളെ
ഉണർന്നിടാം അകന്നു നിന്നു നേരിടാം
പാലിച്ചിടാം നിയമങ്ങൾ
ധരിച്ചിടാം മുഖാവരണങ്ങളും
വൃത്തിയോടെ കാത്തിടാം കൈകളെ
ഭയന്നിടാതെ പ്രതിരോധിച്ചിടാം
കൊറോണയെന്ന പീഢയെ


 

അനുഷ്ക്ക പി.വി
4 A കൂനം എ.എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത