എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ദൈവത്തിെന്റെ അടയാളം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൈവത്തിെന്റെ അടയാളം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിെന്റെ അടയാളം

സ്വന്തം ജീവിതം ഉന്നതങ്ങളിൽ എത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ . അതിനിടയിൽ സ്വന്തമെന്നോ ബന്ധമെന്നേ കുടുബമെന്നോ പ്രക്രതി എന്നോ ജീവജാലങ്ങൾ എന്നോ നാം ശ്രദ്ധിക്കാറില്ല ആ സമയങ്ങളിൽ ദൈവം നമുക്ക് ഒരു അടയാളം ബാക്കി വയ്ക്കും അത്തരത്തിൽ ഉള്ള ഒരു മഹാമാരിയാണ് കൊറോണ .ചൈനയിലെ ഹുവാനിൽ നിന്ന് വണ്ടി വിളിച്ച് നമ്മുടെ പഠിപ്പുരയിലേക്ക് എത്തിയിരിക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആഗോള വൽക്കരണത്തിന്റെ ഭാഗമായി ലോകം തന്നെ സൗഹൃദത്തിൽ ആയി. ഏത് ഒരു കാര്യത്തിനും ദോഷം ഉണ്ടെന്ന പോലെ ഈ കാര്യത്തിനും നമ്മൾ ഇന്നൊരു തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നു. പണ്ട് കാലങ്ങളിൽ ഒരു മഹാമാരി വന്നിട്ടുണ്ടെങ്കിൽ അത് ആ രാജ്യത്തിനെ മാത്രം കാർന്നു തിന്നിട്ടുണ്ടായിരുന്നു. <
എന്നാൽ ഇന്ന് കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ വിഴുങ്ങി ഇരിക്കുകയാണ് എവിടെ നിന്ന് വന്നു എങ്ങനെ വന്നു എന്ന് ആർക്കും തന്നെ പ്രവചിക്കാൻ സാധിക്കില്ല. ചൈനയിലെ ഹുവാനിലെ കാട്ടുജീവി മാർക്കറ്റ് ഇൽ നിന്ന് വെരുക് എന്ന ജീവിയിൽ നിന്നുമാണെന്നു ചിലർപറയുന്നു. മറ്റുചിലർ ഇതൊരു മെഡിക്കൽ വാർ ആണെന്ന് പറയുന്നു. ഏതായാലും മെഡിക്കൽ വാർ ആണെന്ന വാദം തള്ളിയിരിക്കുകയാണ്. ഏതായാലും നമ്മുടെ ജീവിതശൈലികളിൽ കൊറോണ എന്ന മഹാമാരി കുറെ മാറ്റം കൊണ്ട് വരുത്തിയിട്ടുണ്ട്. മരണത്തെ നമുക്ക് പേടി ആണെന്ന് മനസ്സിലാക്കിയിരിക്കുന്നു. അതിൽ നിന്നും രക്ഷപെടാൻ വളരെയധികം ശുചിത്വം പാലിക്കുന്നവരാണ്. എത്ര പണം ഉണ്ടായിട്ടോ, സമ്പത്തുണ്ടായിട്ടോ കാര്യമില്ലെന്നു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ അമേരിക്ക പോലും തെളിയിച്ചിരിക്കുന്നു. പതിനായിരങ്ങൾ ആണ് അവിടെ മരണമടഞ്ഞി രി ക്കുന്നത്. മറ്റു പല രാഷ്ട്രങ്ങളിലും ഇത് തന്നെ ആണ് സ്ഥിതി. ഉദാഹരണത്തിന് ഇറ്റലി. <
എന്റെ സ്വന്തം നാടായ ഇന്ത്യയിൽ പിറന്നതിന് ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. നമ്മുടെ സംസ്കാരത്തിനും ഞാൻ അഭിമാനം കൊള്ളുന്നു. സാമ്പത്തിക ശക്തിയായ രാജ്യങ്ങൾക്കു മുന്നിലും സ്വന്തം തല ഉയർത്തി പിടിച്ചു നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. അതിനു കാരണം ഞങ്ങളുടെ പ്രധാനമന്ത്രിയും ഭരണകൂടവുമാണ്. സൗഹൃതമെന്തെന്നു ഈ കൊറോണ കാലത്തും ഞങ്ങൾ തെളിയിച്ചിരിക്കുകയാണ്. പ്രതിരോധമരുന്നുകൾ ഒരു മടിയും കൂടാതെ, ഒരു വാശിയും കൂടാതെ പല രാജ്യങ്ങൾക്കും സൗഹൃദപരമായി നൽകുന്നു. കൊറോണ എന്ന മഹാമാരി വന്നാൽ ഏറ്റവും വേഗം കാർന്നു തിന്നാവുന്ന നാടാണ് എന്റെ നാട്. ഏറ്റവും എളുപ്പത്തിൽ പടർന്നു പിടിക്കാവുന്ന ജനസംഖ്യയാണ് എന്റെ നാട്ടിലുള്ളത്. ഇതിനു കാരണം മറ്റൊന്നുമല്ല ഈ രോഗം വരുന്നതുതന്നെ ഹസ്തദാനം , തുമ്മൽ എന്നിവയിലൂടെ ആണ് അതിനാൽ തന്നെ സമ്പർക്കത്തിലൂടെ വളരെ അധികം പെട്ടന്നു പടരുന്നതാണ്. നമ്മളെ കീഴ്പ്പെടുത്താൻ കഴിയുന്ന മഹാമാരി ആണ് ഈ കൊറോണ. നമ്മുടെ ഭാരത സംസ്കാരം വളരെ അധികം പ്രയോജനകരമാകുന്നുണ്ട്. നമസ്കാരം എന്ന പ്രക്രിയ വളരെ മുമ്പുതന്നെ പ്രാപ്തമാക്കിയിട്ടുണ്ട്. അത് പോലെ പലതും. എന്തായാലും ഇതിനെ കൊണ്ട് നാം ഒരു പാഠം പഠിക്കും അല്ലെങ്കിൽ ഇത് നമ്മെ പാഠം പഠിപ്പിക്കും. <
ആര്യ എന്ന ഞാൻ വളരെ ഏറെ മാറിയിരിക്കുകയാണ്. എവിടെ നിന്നാണ് ശുചിത്വം വന്നെതെന്നു എനിക്ക് തന്നെ അറിയില്ല. മരണത്തോടുള്ള പേടിയാണോ അതോ അമ്മയോടുള്ള പേടിയാണോ എന്ന് എനിക്ക് അറിയില്ല. നമുക്ക് ഒന്നായ് കൊറോണയെ തുരത്താം.

ആര്യനന്ദ
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം