ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ നാടു വാണീടുംകാലം.....
മാനുഷ്യരെല്ലാരും ഒന്നു പോലെ......
ലോകമീ ബോധവാനായീടും കാലം.....
ജനങ്ങളെല്ലാരും ഒന്നു പോലെ....
പർചേഴ്സുകളില്ലാ....സിനിമകളില്ലാ....
മാളുകളെല്ലാം ശൂന്യമാണേ......
ബംഗ്ളാവിൽ ജീവിതം കഴിഞ്ഞവനും.
ചെറ്റക്കുടിലിൽ കഴിഞ്ഞവനും.
ആരാന്റെ പ്ളാവിൽ വലിഞ്ഞു കേറീ....
തീറ്റക്കു വല്ലതും കൊയ്തീടുന്നൂ.....
ചിക്കനും മട്ടനും പോത്തുമില്ലാ...
ചക്കയും മാങയുമായ് കഴിഞ്ഞിടുന്നു...
മട്ടത്തിൽ കയ്യുകൾ സോപിടേണം...
കൂട്ടത്തിൽ മാസ്കും ധരിച്ചിടേണം....
വെളിയിലിറങ്ങാതെ നോകീടേണം..
വീടിനകത്തു കഴിഞ്ഞീടേണം.....

മുഹമ്മദ് റിഹാൻ എൻ പി
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം