ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/സ്വന്തമാക്കാം നല്ല ശീലങ്ങൾ
സ്വന്തമാക്കാം നല്ല ശീലങ്ങൾ
ഏഴ് മണി സമയം .കുഞ്ഞാപ്പി ഇപ്പോൾ ഉറങ്ങിയെഴുന്നേറ്റേ ഉള്ളൂ.അമ്മ അവന്റെ അനിയൻ മുത്തിനെ ഉറക്കുകയാണ് .കുഞ്ഞാപ്പിയെ അമ്മ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.സമയം 7.30 നോട് അടുക്കാൻ ആയപ്പോഴേക്കും ദേ ഒരു കരച്ചിൽ.അമ്മയുടെ കയ്യിൽ ഉറങ്ങിക്കൊണ്ടിരുന്ന മുത്ത് ഞെട്ടി എഴുന്നേറ്റു.ആ കരച്ചിൽ ആരുടെ ആയിരുന്നു എന്നോ ?കുഞ്ഞാപ്പിയുടേത് തന്നെ.മുറിയിൽ നിന്നും പുറത്തു വന്ന കുഞ്ഞാപ്പി പറഞ്ഞത് എന്താന്നോ?"എനിക്ക് പല്ല് തേക്കാൻ വയ്യ".ഇത് കേട്ട അവന്റെ അച്ഛൻ അവനെ കുറേ വഴക്ക് പറഞ്ഞു.എന്നിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ല.അപ്പോൾ ആണ് അമ്മക്ക് ഒരു ബുദ്ധി തോന്നിയത്.അമ്മ വേഗം ചെന്ന് ഒരു പച്ചിലത്തുണ്ട് എടുത്ത് കുഞ്ഞാപ്പിയുടെ അരികിൽ എത്തി.സൂത്രത്തിൽ അവൻ അറിയാതെ അമ്മ അത് അവന്റെ വായിൽ ഇട്ടു.എന്നിട്ട് പറഞ്ഞു"മോനേ,നിന്റെ വായിൽ അതാ ഒരു കീടാണു".ഇത് കേട്ട കുഞ്ഞാപ്പി വേഗം ഓടി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് വായ തുറന്നു നോക്കി.അവനും കണ്ടു കീടാണുവിനെ.പിന്നെ അവന്റെ ഓട്ടം ബ്രഷ് ഇരിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു.വേഗത്തിൽ തന്റെ നീല നിറത്തിലുള്ള ബ്രഷ് എടുത്ത് അവൻ പല്ല് തേക്കാൻ തുടങ്ങി.ശേഷം അവൻ പല്ല് തേക്കാൻ മടി കാണിച്ചിട്ടില്ല.രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു കുളിച്ച ശേഷമേ അവൻ ഭക്ഷണം പോലും കഴിക്കൂ........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ