ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/സ്കൂൾ പൂട്ടിച്ച കൊറോണ
സ്കൂൾ പൂട്ടിച്ച കൊറോണ
ഇന്ന് മലയാളം ക്ലാസ്സ് ടെസ്റ്റ് ആയിരിന്നു. ക്ലാസ്സ് ടെസ്റ്റ് എളുപ്പമായിരുന്നു. ഇന്നലെ പഠിച്ചതെല്ലാം അതുപോലെ എഴുതി.സ്കൂൾ വിട്ട ശേഷം സഞ്ജയെ കാത്തു ഗ്രൗണ്ടിനടുത്തുള്ള മാവിൻ ചുവട്ടിൽ ഞാൻ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു സഞ്ജയ്, കൂടെ ബാദുഷയും ഉണ്ടായിരുന്നു. രണ്ടുപേരും എന്തോ സംസാരിച്ചുകൊണ്ടാണ് വരവ് .അവർ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു എന്തോ കാര്യമായ സംസാരത്തിലാണാലോ, ബാദുഷയാണ് മറുപടി പറഞ്ഞത്.എടാ സൂര്യ നാളെ സ്കൂൾ ഇല്ലത്രെ...! കൊറോണയാണ് കാരണം ചൈനയിലും മറ്റു വിദേശ രാജ്യങ്ങളിലും കൊറോണ പകർന്ന് ഒട്ടനവധി ആളുകൾ മരിച്ചുവെത്ര.കേരളത്തിലും കുറച്ചു ആളുകൾക്കും കൊറോണ ഉണ്ടത്രേ. ഒരുപാട് ആളുകൾ മരിച്ചു എന്നാണ് അറിയുന്നത്. നമ്മുടെ കേരളത്തിലും കുറച്ചാളുകൾക്കു കൊറോണ വൈറസ് ബാധ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എനിക്കാകെ പേടിയാകുന്നു, ബാദുഷ പറഞ്ഞു നിർത്തി. ഞാൻ ബാദുഷയോടും, സഞ്ജയ് നോടും പറഞ്ഞു ഒന്നും പേടിക്കണ്ട. നിങ്ങളെന്താ ടി വി യിൽ വാർത്ത കേൾക്കലും, പത്രവായന ഒന്നും ഇല്ലേ. ഇത് കോവിഡ് 19എന്ന അസുഖമാണ്. കൊറോണ വൈറസ് മൂലം പടരുന്ന ഒരു അസുഖമാണ് കോവിഡ് 19.ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ അസുഖം കാണുന്നത്. അവിടെ നിന്നു വന്ന ഒരു കുട്ടിയ്ക്കും, വിദേശത്തു നിന്നും വന്ന ചിലരിലുമാണ് ഈ അസുഖം നമ്മുടെ നാട്ടിൽ കണ്ടത്. നിങ്ങൾ ടി വി യിൽ വന്ന വാർത്ത ഒന്നും കേട്ടില്ലേ? ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പടരുന്നത് സമ്പർക്കത്തിലൂടെയാണ്.അതുകൊണ്ടാണ് സർക്കാരും, ആ രോഗ്യപ്രവർത്തകരും സമൂഹ അകലം പാലിക്കണമെന്നും കൈകൾ രണ്ടും സോപ്പ് കൊണ്ടോ, അണുനാശിനി കൊണ്ടോ വൃത്തിയായി കഴുകണം എന്നും അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നുമൊക്കെ പറയുന്നത്. നോക്കു സഞ്ജയ് എന്റെ അനുജത്തി മാളവിക പത്രത്തിൽ വന്ന കൈ കഴുകുന്ന ചിത്രങ്ങൾ വെട്ടിയെടുത്തു വാഷിംഗ്‌ബേസിനു മുകളിൽ ഒട്ടിച്ചു വെച്ചിട്ട് പറയുകയാണ്! ദാ, നോക്കിയേ ഇത് പോലെ വേണം കൈകൾ കഴുകാൻ എന്ന്. നോക്കു സഞ്ജയ്, നമ്മുടെ സർക്കാർ നേരെത്തെ തന്നെ പറയുന്നതാണല്ലോ വീടും പരിസരവുംമൊക്കെ വൃത്തിയാക്കണമെന്നും , പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് എന്നുമൊക്കെ . അതുകൊണ്ട് നമ്മൾ വെറുതെ പേടിക്കേണ്ട. സർക്കാരും, ആരോഗ്യപ്രവർത്തകരും പറയുന്നത് പോലെ പാലിക്കുക. വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക പുറമെയുള്ള കളികൾ ഒഴിവാക്കി വീട്ടിനകത്തിരുന്നു ചിത്രം വരച്ചും, പാട്ട് പാടിയും, പുസ്തകങ്ങൾ വായിച്ചും നമുക്ക്, അച്ഛനമ്മമാരെ ജോലിയിൽ സഹായിച്ചും സമയം ചെലവഴിക്കാം. പിന്നെ എല്ലാറ്റിനും മേലെ നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യ പ്രവർത്തകരുമൊക്കെ നമ്മുടെ കാവൽ പോലെ യുള്ളപ്പോൾ നമ്മൾ എന്തിനാണ് പേടിക്കുന്നത് !അപ്പോൾ ബാദുഷ പറഞ്ഞു അതാ !നമ്മുടെ വണ്ടി വരുന്നു നമുക്ക് വേഗം പോകാം. കുട്ടികളെല്ലാവരും ബസ്സിനടുത്തേക്കു ഓടി ഞാനും പതുക്കെ ബസ്സിനടുത്തേക്കു നടന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ