ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പൊലിഞ്ഞ ജീവനുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:44, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊലിഞ്ഞ ജീവനുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊലിഞ്ഞ ജീവനുകൾ

അതൊരു മേഘാവ്യതമായ പകൽ ആയിരുന്നു. പക്ഷികൾ ചിലക്കുന്നില്ല. മൃഗങ്ങൾ ചലിക്കുന്നില്ല. എന്തോ ഒന്ന് വ്യത്യസ്തമായി തോന്നി. തിരക്കുള്ള നിരത്തിൽ ജനങ്ങൾ ഒന്നിനു പിറകെ ഒന്നായി നടന്നകലുന്നു. എന്തോ ഒന്ന് ഉള്ളിൽ കുടുങ്ങിയത് പോലെ  തോന്നി. പെട്ടെന്ന് ആരോഗ്യം ക്ഷയിച്ച പോലെ .ശ്വാസം ഉള്ളിലേക്ക് എടുക്കുന്നത് ഇത്രമാത്രം പ്രയാസം ഉള്ളതായി എനിക്ക് തോന്നിട്ടിയില്ല. എൻ്റെ ശ്വാസനാളം കയറുകൊണ്ട് മുറുക്കുന്നതു പോലെ  തോന്നി. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു.. എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല. അടുത്ത് എൻ്റെ ഭാര്യ. ഇന്നലെ എനിക്കു വേണ്ടി ഉറക്കമിളച്ച് ഇരുന്നതിനാൽ അവൾ നല്ല ഉറക്കത്തിലാണ്. എനിക്ക് അവളെ വിളിച്ചുണർത്തണമെന്ന് ആഗ്രഹം തോന്നി. പക്ഷേ എൻ്റെ ശബ്ദത്തിന് അതിനുകഴിയുന്നില്ല. പിന്നെ പതിയെ എൻ്റെ ബോധം നഷ്ടപ്പെടാൻ തുടങ്ങി. അപ്പോൾ എൻ്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു.പിന്നെ എൻ്റെ കാതുകളിൽ മുഴങ്ങിയിരുന്നത് ആംബുലൻസിൻ്റെ ശബ്ദമായിരുന്നു. എപ്പോഴോ കണ്ണു തുറന്നപ്പോൾ ദേഹം മുഴുവൻ വസ്ത്രത്താൽ  ആവരണം ചെയ്ത മനുഷ്യ രൂപങ്ങളെയാണ് കണ്ടത്. ഡോക്ടറും നഴ്സുമാണെന്ന് മനസിലായി. മുഖത്തു ഘടിപ്പിച്ചിരുന്ന ഓക്സിജൻ മാസ്ക് കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എപ്പോഴോ ഡോക്ടറുടെ വാക്കുകളിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു്, ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ആ മഹാമാരിക്ക് ഞാനും കീഴടങ്ങി എന്ന്. എൻ്റെ ചിന്തകൾ മൂന്നു ദിവസം പിന്നിലേക്ക് സഞ്ചരിച്ചു.കൂട്ടുകാർ നടത്തിയ പാർട്ടിക്ക് പോകാനായി തയ്യാറായ എന്നെ ഭാര്യ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് അവളുടെ വാക്കുകൾക്ക് വില കൊടുക്കാതെ ഞാൻ പാർട്ടിയിൽ പങ്കെടുക്കുക തന്നെ ചെയ്തു.കൂട്ടുകാരോടൊത്ത് ആർത്തുല്ലസിച്ചു. തിരിച്ചെത്തിയപ്പോൾ ദേഹമാസകലം ഒരു തളർച്ചയായിരുന്നു.അതു പതിയെ പനിയായി മാറി. പനി കാര്യമാക്കാതെ ഞാൻ എൻ്റെ കാര്യങ്ങളിൽ വ്യാപൃതനായി.എന്നാൽ ദിനംപ്രതി തൊണ്ടവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു തുടങ്ങി. എൻ്റെ ആരോഗ്യസ്ഥിതി മോശമായി.ഞാൻ ഇവിടെ എത്തി. എൻ്റെ ബെഡിനടുത്ത് ആരോ കിടക്കുന്നുണ്ട്. മുഖാവരണം കൊണ്ട് മൂടിയതിനാൽ ആരെയും  തിരിച്ചറിയാൻ കഴിയുന്നില്ല. ഭാര്യയെ കാണണം എന്ന മോഹം മനസിൽ അലതല്ലിക്കൊണ്ടിരുന്നു. അവളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മനസ് വെമ്പൽ കൊണ്ടു. രണ്ടു മൂന്നു ദിനരാത്രങ്ങൾ കഴിഞ്ഞു പോയി. ഒന്നും ശ്രദ്ധിക്കാനാകാതെ തൻ്റെ ശബ്ദ നാളങ്ങൾ തന്നെ നിശ്ചലമായതുപോലെ എനിക്കു തോന്നി.. അങ്ങനെ എത്രനാൾ കിടന്നു എന്നറിയില്ല. പതിയെ പതിയെ എന്നിലെന്തൊക്കെയോ മാറ്റങ്ങൾ വന്നു തുടങ്ങി. പൂർണമായും ബോധം കിട്ടിയില്ല എങ്കിലും പാതി ബോധത്തിൽ ഡോക്ടറുടേയും നഴ്സിൻ്റെയും സംഭാഷണത്തിൽ അടുത്തു കിടന്ന സുതീ മരിച്ചു എന്നു മനസിലായി. പൂർണ്ണമായും ബോധാവസ്ഥയിലെത്താൻ എനിക്കു പിന്നേയും ദിവസങ്ങൾ വേണ്ടിവന്നു.ഭാര്യയെ കാണാൻ കൊതിച്ചു വീട്ടിലെത്തിയ എനിക്ക് കേൾക്കാൻ കഴിഞ്ഞത് അവളുടെ മരണവാർത്തയായിരുന്നു. ഞാൻ ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോൾ അവളും അതേ പ്രാണവേദനയോടെ എൻ്റടുത്ത് ഉണ്ടായിരുന്നു. എൻ്റെ അശ്രദ്ധ കൊണ്ട് നഷ്ടമായത് എൻ്റെ പ്രീയപ്പെട്ടവളുടെ ജീവനാണ്.. എൻ്റെ അയൽവാസികളും മരണത്തോട് മല്ലിടുകയാണ്. ഒറ്റപ്പെടലിൻ്റേയും മറ്റുള്ളവരിൽ നിന്നുള്ള അവഗണനയും എന്നെ ചുട്ടുപൊള്ളിക്കുന്നു. എൻ്റെ തെറ്റ് എത്ര നിരപരാധികളുടെ ജീവനെടുത്തു.. ഈ തെറ്റുകൾ ഇനി ആവർത്തിക്കാതിരിക്കട്ടെ…

അഭിരാമി ഡി എ
7 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ