ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊവിഡിൽ പൊലിഞ്ഞ സ്വപ്നം
കൊവിഡിൽ പൊലിഞ്ഞ സ്വപ്നം
ഇന്ന് അനിലിന് വളരെ സന്തോഷമുള്ള ദിവസമാണ്. അവൻ്റെ അച്ഛനിന്നു വരും! അതിനാൽ അവനിന്ന് സ്കൂളിൽ പോയിട്ടില്ല. അവൻ്റെ അച്ഛൻ കേരള-ലക്ഷദ്വീപ് കപ്പലിലെ ക്യാപ്റ്റനാണ്. അച്ഛനെപ്പോലെ അവനും കപ്പൽയാത്ര വളരെ ഇഷ്ടമാണ്. ഒരു നാവിക നാവാനാണ് അവൻ്റേയും മോഹം. അച്ഛനെ മാസത്തിലൊരിക്കലേ അവന് കാണാൻ കഴിയാറുള്ളൂ. അച്ഛൻ കൊച്ചിയിലും അവൻ പാലക്കാട്ടുമാണല്ലോ. രാവിലെ പതിനൊന്നു മണിയായപ്പോഴേക്കും അച്ഛനെത്തി. അവനേയും അമ്മയേയും തിരിച്ച് പോവുമ്പോൾ കപ്പലിൽ ലക്ഷദ്വീപിലേക്ക് കൊണ്ടുപോവാമെന്ന് ഏറ്റിട്ടുണ്ട്. അവൻ അച്ഛനെ കണ്ട ഉടനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.ഒരു ചായ കുടിച്ചതിന് ശേഷം അച്ഛൻ കഴിഞ്ഞ കപ്പൽയാത്രയിലുണ്ടായതെല്ലാം വിവരിച്ചു. എത്ര വേഗമാണ് ദിവസങ്ങൾ കടന്നു പോയത്. ഇന്ന് അച്ഛൻ പോകുന്ന ദിവസമാണ്. "ഹൗ! വല്ലാത്ത കഷ്ടം തന്നെ. എങ്കിലും അച്ഛൻ എന്നെ കൊണ്ടു പോകുമല്ലോ." അവൻ ആശ്വസിച്ചു. അപ്പോഴാണ് അച്ഛൻ പറയുന്നത് അവരെ കൊണ്ടു പോകുന്നില്ലെന്ന് . അവന് വളരെ സങ്കടമായി. വിഷുവിൻ്റെ പിറ്റേന്ന് അവരെ കൊണ്ടു പോകാമെന്ന് അച്ഛൻ ഉറപ്പു കൊടുത്തു. അച്ഛനെ അവൻ സങ്കടത്തോടെ യാത്രയയച്ചു. അവൻ ദിവസങ്ങൾ എണ്ണിത്തുടങ്ങി. മാർച്ച് പത്തിന് കൊറോണ കാരണം സ്കൂൾ പൂട്ടി. കൊല്ലപ്പരീക്ഷാപ്പേടി മാറി. പക്ഷേ IPL മാറ്റി വെച്ച ന്നറിഞ്ഞപ്പോൾ അവന് സങ്കടമായി. മാർച്ച് 24 ന് ലോക്ക് ഡൗണും പ്രഖ്യാപിച്ചു. 6 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉള്ളതിനാൽ 6 മണിക്കുള്ള "പക്കടം പക്കെടെ " കാർട്ടൂൺ കാണാൻ സാധിച്ചില്ല. അങ്ങനെ വിഷു വന്നെത്തി. അച്ഛൻ വരുമെന്ന അവൻ്റെ പ്രതീക്ഷ തെറ്റിച്ച് ടാക്സിക്ക് പകരം ഒരു ഫോൺ കോളാണ് അങ്ങോട്ട് വന്നത്. കപ്പലിൽ നിന്നിറങ്ങിയ ഉടനെ അച്ഛനെ ഐസൊലേഷനിലാക്കി എന്നാണ് ആരോഗ്യ പ്രവർത്തകർ വിളിച്ചു പറഞ്ഞത്. അന്ന് രാത്രി ത്തന്നെ അച്ഛൻ വീഡിയോ കോൾ വിളിച്ചു. അച്ഛൻ മാസ്ക് ധരിച്ചു നിൽക്കുന്നതും സാനിറൈറസർ ഉപയോഗിച്ച് കൈ കഴുകുന്നതും അവൻ കണ്ടു. ബ്രേക്ക് ദ ചെയ്ൻ, സ്റ്റേ അറ്റ് ഹോം, സോഷ്യൽ ഡിസ്റ്റൻസിംഗ് തുടങ്ങിയ പദ്ധതികളുടെ പ്രാധാന്യം അച്ഛൻ അവന് മനസ്സിലാക്കി കൊടുത്തു. അമ്മയോട് അവന് സാനിറ്റൈസറും മാസ്കും വാങ്ങിക്കൊടുക്കാൻ പറയുകയും ചെയ്തു. അപ്പോഴാണ് അമ്മ ലോക് ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടി എന്ന വാർത്ത അവനെ അറിയിക്കുന്നത്. അങ്ങനെ , ലോക്ക്ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടിയതോടെ കടൽ സഞ്ചാരമെന്ന അവൻ്റെ സ്വപ്നം പൊലിഞ്ഞു പോയി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ