ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/ആനയും കുഞ്ഞനെലിയും

ആനയും കുഞ്ഞനെലിയും

ഒരു ദിവസം ഒരു കുഞ്ഞനെലി കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു.ഒളിച്ച് ഒളിച്ച് മറെറങ്ങോ ചെന്നെത്തി. വഴി തെററി. കൂട്ടുകാരെ കാണാൻ ഒരു പാറപ്പുറത്ത് കയറി നിന്നു.അങ്ങോട്ടുമിങ്ങോട്ടും ഓടി. അത് പക്ഷെ പാറയായിരുന്നില്ല. ഒരു ആനയായിരുന്നു. എലിയുടെ ഓട്ടം കണ്ട് ആനയ്ക്കു ദേഷ്യം വന്നു. ഇപ്പോ നിൻെറ കഥ കഴിക്കുമെന്ന് ആന പറഞ്ഞു. എലി കൈകൂപ്പി കരഞ്ഞു പറഞ്ഞു. എനിക്കു വീട്ടിൽ പോകണം. ഞാൻ പിന്നീടൊരിക്കൽ നിന്നെ സഹായിക്കാം. പാവം തോന്നി ആന എലിയെ വെറുതെ വിട്ടു. കുറേ ദിവസങ്ങൾക്കു ശേഷം ആന കാട്ടിലൂടെ നടക്കുമ്പോൾ ഒരു ചതിക്കുഴിയിൽ വീണു.രക്ഷപ്പെടാൻ ഒരു വഴിയും കാണാതെ അത് നിലവിളിച്ചു. ആനയുടെ ചിന്നം വിളികേട്ട് എലി അവിടെയെത്തി. അന്നേരം ആനയെകണ്ട് എലിക്കും സങ്കടം വന്നു. അത് അങ്ങോട്ടുമിങ്ങോട്ടുമോടി.അപ്പോൾ അവിടെയടുത്ത് വലിയൊരു മരത്തിൽ കെട്ടിയിരിക്കുന്ന വടം എലി കണ്ടു. എലി തൻെറ കൂട്ടുകാരുടെ സഹായത്തോടെ ആ വടത്തിൻെറ അററം കടിച്ചുപിടിച്ച് വലിച്ച് വലിച്ച് ആനയുടെ അടുത്തു കൊണ്ടുവന്നു . ആന തുമ്പികൈകൊണ്ട് എത്തിച്ചു പിടിച്ചു. ആ വടത്തിൽ മുറുകെ പിടിച്ച് ഒരു വിധത്തിൽ ചതിക്കുഴിയിൽ നിന്നും കയറി വന്നു. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ച് സന്തോഷത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു പോയി.

Siyana
2A GLPS Kunnamkulam
Kunnamkulam ഉപജില്ല
Thrissur
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ